പക വീട്ടാനുള്ളതാണ്! ഇന്ത്യൻ വനിതകളെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയൻ വനിതകൾ

സ്വന്തം മണ്ണിൽ ഇന്ത്യൻ വനിതകളോട് ടി 20 പരമ്പര തോറ്റത്തിന്റെ കണക്കുതീർത്ത് ഓസ്‌ട്രേലിയൻ വനിതകൾ. തുടർച്ചയായ രണ്ടാം ഏകദിന മത്സരത്തിലും ലോകചാമ്പ്യന്മാരായ ഇന്ത്യയെ തകർത്ത് മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ടീം സ്വന്തമാക്കി.

ബെല്ലെറീവ് ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 251-9 റൺസ് നേടി . പ്രതിക രാവലും (52) നായിക ഹർമൻപ്രീത് കൗറും (54) ഹാഫ് സെഞ്ചുറികൾ അടിച്ചെങ്കിലും, മധ്യ ഓവറുകളിലെ തകർച്ച വലിയ സ്കോർ നേടുന്നതിൽ നിന്നും ഇന്ത്യക്ക് തടസ്സമായി. സ്മൃതി മന്ദന 31 റൺസ് നേടി. ഓസ്‌ട്രേലിയൻ ബൗളർമാരിൽ ആശ്ലി ഗാർഡ്ണർ, അലാന കിംഗ്, അനബെൽ സദർലൻഡ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

Also Read: ഇന്ത്യൻ ടീമിലെ ദുർബല കണ്ണി ! യുവതാരത്തെ പറ്റി മുന്നറിയിപ്പ് നൽകി ഡു പ്ലെസിസ്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ തുടക്കത്തിലേ കളിയിൽ പിടിമുറുക്കി. നായികാ അലിസാ ഹീലി വേഗം മടങ്ങിയെങ്കിലും  ജോർജിയ വോളും ഫീബി ലിച്ച്ഫീൽഡും രണ്ടാം വിക്കറ്റിൽ 119 റൺസടിച്ചു 36.1 ഓവറിൽ 252/5 റൺസ് നേടി വിജയം ഉറപ്പിച്ചു.

ജോർജിയ വോൾ 82 ബോൾസിൽ സെഞ്ചുറി നേടിയപ്പോൾ ലിച്ച്ഫീൽഡ് 80 റൺസ് നേടി. ഇന്ത്യയുടെ കഷ്‌വി ഗൗതവും ദീപ്തി ശർമയും രണ്ട് വീക്കറ്റുകൾ വീതം നേടിയെങ്കിലും മറ്റു ബൗളെർമാർക്കു തിളങ്ങാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News