ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് സെമിഫൈനൽ സാധ്യത കുറവെന്ന് മുൻ പാകിസ്ഥാനി താരം

amir

ഇന്ത്യ ടി 20 ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിക്കില്ലെന്ന് മുന്‍ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ. ഇന്ത്യയുൾപ്പെടുന്ന സൂപ്പർ ഏട്ടിലെ ഗ്രൂപ്പ് ഒന്നിൽ നിന്ന് സെമിഫൈനലിലേക്ക് ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും പ്രവേശിക്കുമെന്ന് അമീർ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ബാറ്റിംഗ് നിര പാക്കിസ്ഥാനെതിരായ മത്സരത്തിലൊഴികെ ഒരിടത്തും തിളങ്ങിയിട്ടില്ലെന്നും ഒരു യൂട്യൂബ് ഷോയിൽ അമീർ പറഞ്ഞു. നേരത്തെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ ഒരു കണ്ണുംപൂട്ടി അടിക്കാരനാണെന്നും എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ പന്തും സ്ലോഗ് ചെയ്യാൻ സാധിക്കില്ല എന്നും അമീർ പറഞ്ഞിരുന്നു.ഇന്ത്യയുടെ സൂപ്പർ എട്ടു ഗ്രൂപ്പിൽ ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വേ എന്നീ ടീമുകളുമുൾപ്പെടുന്നു. രണ്ടാമത്തെ ഗ്രൂപ്പിൽ ന്യൂസീലാൻഡ്, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ടീമുകൾ മാറ്റുരയ്ക്കും.

Also Read: ആര് തിളങ്ങും ആര് തകരും; സൂപ്പർ എട്ടിൽ നാളെ ഇംഗ്ലണ്ട്–ശ്രീലങ്ക പോരാട്ടം

ഇന്ത്യയുടെ സൂപ്പർ എട്ടിലെ ആദ്യ മത്സരം നാളെ നരേന്ദ്ര മോഡി i സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കും. പിന്നീട് ഫെബ്രുവരി 26-ന് ചെപാക്കിൽ സിംബാബ്‌വേയ്‌ക്കെതിരെയും , മാർച്ച് 1-ന് ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ അമേരിക്ക , നമീബിയ, പാകിസ്ഥാൻ, നെതർലാൻഡ്‌സ് എന്നിവരെ തോൽപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News