ഇന്ത്യയ്ക്ക് മുന്നിൽ ഭീമൻ കടമ്പ! സെമിയിലെത്താൻ വേണ്ടത് 196 റൺസ്

sanju-samson-ind-vs-oman-asia-cup-2025

കൊൽക്കത്തയിൽ നടക്കുന്ന നിർണായകമായ ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ കൂറ്റൻ സ്കോർ ഉയർത്തി വെസ്റ്റ് ഇൻഡീസ്. ടോസ് നേടിയതിനു ശേഷം ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരെ വെസ്റ്റ് ഇൻഡീസ് 20 ഓവറുകളിൽ 195/4 റൺസ് എടുത്തു.

വെസ്റ്റ് ഇൻഡീസിനു വേണ്ടി നായകൻ ഷെയ് ഹോപ്പും (32 ) റോസ്റ്റൺ ചേസും (40 ) മികച്ച തുടക്കമാണ് നൽകിയത്. പിന്നീട് വന്ന ഷിംറോൺ ഹെറ്റ്‌മെയർ (27) , ശെർഫാൻ റദർഫോർഡ് (14 ) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും റോവ്‌മാൻ പവേലും (34) ജേസൺ ഹോൾഡറും (37) പുറത്തകാതെ നിന്ന് ടീമിനെ മികച്ച സ്‌കോറിൽ എത്തിച്ചു .

 Also Read: സിക്‌സുകളുടെ പെരുമഴയോ, സ്പിൻ മാജിക്കോ? നാളെ കൊൽക്കത്തയിൽ ഇന്ത്യയുടെ ജീവന്മരണ പോരാട്ടം!

ഇന്ത്യയുടെ ബൗളിങ് നിരയിൽ ജസ്പ്രീത് ബുമ്ര 4 ഓവറിൽ 36 റൺസ് വഴങ്ങി ഹാർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും 40 റൺസ് വീതം നൽകി ഓരോ വിക്കറ്റുകൾ നേടി.ബാറ്റിങ്ങിനനുകൂലമായ ഗ്രൗണ്ടിൽ ഈ സ്കോർ മറികടക്കാൻ അയാൽ ഇന്ത്യയ്ക്ക് സെമിയിൽ കളിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News