ഇന്ത്യൻ ടീമിന് ശുഭവാർത്ത: വാഷിങ്ടൺ സുന്ദറും തിലക് വർമ്മയും ലോകകപ്പ് കളിയ്ക്കാൻ സജ്ജരെന്നു സൂചന

tilak-varma-t20-hattrick-century

അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനു ആഹ്ലാദം പകരുന്ന ഒരു വാർത്ത. പരിക്കിൽ നിന്ന് മുക്തിയിലേക്കുള്ള വഴിയിലുള്ള വാഷിങ്ടൺ സുന്ദർ ലോകകപ്പിന് തയാറാണെന്നു സൂചിപ്പിന. 26 കാരനായ ഓൾറൗണ്ടർ, ജനുവരി 11ന് ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിനിടെയാണ് പരിക്കേറ്റത്. അതിനുശേഷം ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ റിഹാബിലിറ്റേഷൻ തുടരുകയാണ്.

നിലവിലെ ടി20 പരമ്പരയിൽ സുന്ദർ കളിക്കില്ലെങ്കിലും, ലോകകപ്പിന് മുൻപ് അദ്ദേഹം പൂർണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നതിൽ ബിസിസിഐ പ്രതീക്ഷ പുലർത്തുന്നു. ഇന്ത്യ ഫെബ്രുവരി 7ന് മുംബൈയിൽ യുഎസിനെതിരെ ലോകകപ്പ് കാമ്പയിൻ ആരംഭിക്കും. അതിനു മുമ്പേ 4ആം തീയതി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വാർമപ്പ് മത്സരം കളിക്കാനും സാധ്യതയുണ്ട്. അംങ്ങനെയെങ്കിൽ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന തിലക് വർമ്മയും മത്സരത്തിന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

Also Read: ബെൻഫിക്ക മാജിക്കിന് മൗറിഞ്ഞോയ്ക്ക് നന്ദി പറഞ്ഞ് മാഞ്ചസ്റ്റർ സിറ്റി മാനേജർ ഗ്വാർഡിയോള

സഞ്ജു സാംസണിന്റെ മോശം ഫോമിനെക്കുറിച്ച് ചർച്ചകൾ ഉണ്ടെങ്കിലും, ലോകകപ്പ് സ്ക്വാഡിൽ അദ്ദേഹത്തിന്റെ സ്ഥാനം സുരക്ഷിതമാണെന്നാണ് സൂചന. ഓപ്പണറായി ഇഷാൻ കിഷാനെ പരീക്ഷിച്ചേക്കാമെങ്കിലും, സഞ്ജുവിനെ മാറ്റാനുള്ള തീരുമാനം നിലവിലില്ല.ഇതിനിടെ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ, ശുഭ്മാൻ ഗില്ലിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെ വിമർശിച്ചു.

ലോകകപ്പ് സ്ക്വാഡ്: സൂര്യകുമാർ യാദവ് , അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുണ്‍ ചക്രവർത്തി, വാഷിങ്ടൺ സുന്ദർ, ഇഷാൻ കിഷാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News