“സമയം എടുത്ത് കളിക്കാമായിരുന്നു!” യുവ ബാറ്ററെ വിമർശിച്ച് ഗാവസ്കർ

ടി20 ലോകകപ്പ് 2026 സൂപ്പർ 8 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ യുവ ബാറ്റർ തിലക് വർമ്മയെ വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കർ. “ ഓവറിൽ 9.5 റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. 15 റൺസ് വേണ്ട സാഹചര്യമല്ലായിരുന്നു,” എന്നാണ് ഗാവസ്കർ വിമർശിച്ചത്.

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ തുടക്കങ്ങൾ ലഭിച്ചെങ്കിലും ആത്മവിശ്വാസത്തോടെ കളി നിയന്ത്രിക്കാൻ തിലകിന് സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മുൻ മത്സരങ്ങളിൽ മികച്ച റെക്കോർഡ് ഉണ്ടായിരുന്ന സാഹചര്യത്തിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിളങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മാർക്കോ ജാൻസന്റെ പന്തിൽ വെറും ഒരു റൺസ് നേടി അദ്ദേഹം പുറത്തായി.

188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ആദ്യ ഓവറിലേ ഇഷാൻ കിഷന്റെ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ജാൻസൻ തിലകിനെ പുറത്താക്കി.നിലയുറപ്പിക്കാതെ ക്രീസിൽ മുന്നോട്ട് ചെന്ന് മിഡ്-ഓഫിന് മുകളിൽ അടിക്കാൻ ശ്രമിച്ച തിലക് വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന്റെ കൈകളിൽ ഒരുങ്ങുകയായിരുന്നു.

Also Read: അക്സർ പട്ടേലിനെ പുറത്തിരുത്തിയത് എന്തുകൊണ്ട്? ടീം മാനേജ്‌മെന്റിനെതിരെ അശ്വിന്റെ വിമർശനം

തിലകിന്റെ ഷോട്ട് തിരഞ്ഞെടുപ്പിനെ ഗാവസ്കർ ചോദ്യം ചെയ്തു. “അഭിഷേക് ശർമ്മ ഫോമിലല്ലാത്ത സാഹചര്യത്തിൽ തിലക് സമയം എടുത്ത് ഇന്നിംഗ്സ് പടുത്തുയർത്തേണ്ടതായിരുന്നു,” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഈ തോൽവിയോടെ ഇന്ത്യയുടെ സെമി സാധ്യതകൾ ആശങ്കയിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News