
വനിതാ ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാർസ് ഫൈനലിൽ ഇന്ത്യ എ ബംഗ്ലാദേശ് എ യെ 46 റൺസിന് തോൽപ്പിച്ചു.ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എ, 20 ഓവറിൽ 134/7 റൺസ് നേടി. ടെജൽ ഹസബ്നിസ് 34 പന്തിൽ 51 റൺസ് പുറത്താകാതെ നേടിയതോടെ ഇന്ത്യക്ക് മികച്ച സ്‌കോർ ലഭിച്ചു.
ക്യാപ്റ്റൻ രാധ യാദവ് 30 പന്തിൽ 36 റൺസ് നേടി . ഓപ്പണർമാരായ നന്ദിനി കശ്യപ്, വൃന്ദാ ദിനേഷ് എന്നിവർ നല്ല തുടക്കം നൽകി, എന്നാൽ അനുഷ്‌ക്ക ശർമ, മിന്നു മാണി എന്നിവർ വേഗം ഔട്ട് ആയി. ബൗളിംഗിൽ ഫഹിമ ഖതുൻ ബംഗ്ലാദേശിന് വേണ്ടി 4/25 റൺസ് നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 88 റണ്സെടുത്ത് പുറത്തായി. ഇന്ത്യയുടെ ബൗളർമാരിൽ പ്രേമ രാവത് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സോണിയ മേന്ധിയ , താനുജ കാൻവർ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. ടെജൽ ഹസബ്നിസ് മാച്ച് പ്ലേയർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


