
ലോകകപ്പ് ഫൈനലിൽ എത്തിയ ഇന്ത്യൻ ടീമിനെതിരെ വിവാദ പരാമർശവുമായി മുന്‍ പാക് താരം അഹ്മദ് ഷഹ്‌സാദ് . ഇന്ത്യൻ താരങ്ങൾക്ക് നേരിട്ട് ഡോപ്പിംഗ് പരിശോധന നടത്താൻ ഐസിസിക്ക് അനുവാദം ഇല്ല എന്നാണ് ഷഹ്‌സാദ് പറഞ്ഞത്. പകരം ബിസിസിഐ നേരിട്ടാണ് പരിശോധന നടത്തുന്നതെന്നാണ് അദ്ദേഹം ആരോപിച്ചത്.“ഐസിസി ലോകമെമ്പാടുമുള്ള താരങ്ങളെ പരിശോധന ചെയ്യുന്നുവെങ്കിലും, ഇന്ത്യക്കു വേണ്ടിയുള്ളത് അവരുടെ സ്വന്തം ബോർഡും സാങ്കേതികവിദ്യയും ചെയ്യുന്നു, ” എന്നാണ് ഷഹ്‌സാദ് പറഞ്ഞത്.
Also Read: സഞ്ജുവിന്റെ ക്യാച്ച് വിട്ടത് വലിയ പിഴവ്! സെമി തോൽവിക്ക് പിന്നാലെ ബ്രൂക്കിന്റെ തുറന്നുപറച്ചിൽ
എന്നാൽ, ഐസിസി 2006 മുതൽ വേൾഡ് ആന്റി -ഡോപിങ് ഏജൻസി (വാഡ ) മാനദണ്ഡങ്ങൾ പാലിക്കുന്നു. മത്സരത്തിനിടെയും പുറത്തുമുള്ള പരിശോധനകളും, രക്തവും മൂത്ര സാമ്പിളുകളും വാഡ അംഗീകൃത ലബോറട്ടറികളിൽ പരിശോധിക്കപ്പെടുന്നു. ഡോപിങ് കണ്ടെത്തിയാൽ താരത്തിന് താത്കാലിക വിലക്കും, പിന്നീട് സ്ഥിരം വിലക്കിനും ഇടയാകും.ഇന്ത്യയിലെ ബിസിസിഐ –യുടെ പരിശോധന നാഷണൽ ആന്റി -ഡോപിങ് ഏജൻസി (നാഡ)–യുടെ നിയന്ത്രണത്തിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

