ഗുവാഹത്തിയിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 154 റൺസിന്റെ വിജയലക്ഷ്യം

ഗുവാഹത്തിയിലെ ബാർസപാറ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള അഞ്ചു ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് 154 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എതിരാളികളെ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 153 റൺസെന്ന സ്‌കോറിൽ ഒതുക്കി.

പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യക്കു ഈ മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. വരുൺ ചക്രവർത്തിയെയും ആർശ്‌ദീപ് സിങ്ങിനെയും മാറ്റി പകരം ജസ്പ്രീത് ബുമ്രയെയും രവി ബിഷ്‌ണോയിയെയും ടീമിൽ ഉൾപ്പെടുത്തിയ നായകൻ സൂര്യകുമാർ യാദവിന് കണക്കുകൂട്ടൽ തെറ്റിയില്ല. 200 റൺസ് ഒരു ശരാശരി സ്കോറായ ഗ്രൗണ്ടിൽ തുടക്കം മുതലേ ഇന്ത്യൻ ബൗളർമാർ എതിരാളികളെ ഞെട്ടിച്ചു.

Also Read: വനിതാ പ്രീമിയർ ലീഗ്: ബെംഗളൂരുവിനെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങാൻ മുംബൈ ഇന്ത്യൻസ്

ഓപ്പണർ ഡെവോൺ കോൺവോയിയെ ഈ പര്യടനത്തിൽ അഞ്ചാം തവണ റാണ പുറത്തക്കിയപ്പോൾ രചിൻ രവീന്ദ്രയെ പാണ്ട്യ മടക്കി. തന്റെ ആദ്യ പന്തിൽ ബുംറ ഠിം സെയ്ഫ്റട്ടിനെ മടക്കിയപ്പോൾ ആദ്യ ആറോവറിൽ 36 റൺസിന് 3 വിക്കറ്റ് എന്ന നിലയിലായി. പിന്നീട് ഗ്ലെൻ ഫിലിപ്സ് (48), മാർക്ക് ചാപ്മാൻ (32) എന്നിവർ സാന്റ്നർ (27) എന്നിവർ പൊരുതിയെങ്കിലും ഇന്ത്യൻ ബൗളർമാർ അവരെ നിയന്ത്രിച്ചു നിർത്തി. ഇന്ത്യക്കായി ബുംറ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബിഷ്‌ണോയിയും പാണ്ട്യയും രണ്ടു വിക്കറ്റുകൾ വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News