കൊൽക്കത്ത ത്രില്ലർ! വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യ ആദ്യം ബൗൾ ചെയ്യും; സഞ്ജു ടീമിൽ

India vs westindies

ലോകകപ്പിലെ നിർണായകമായ സൂപ്പർ എട്ടു പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ടൂർണമെന്റിലെ അനൗദ്യോഗിക ക്വാർട്ടർഫൈനൽ പോരാട്ടമെന്ന് വിശേപ്പിക്കാവുന്ന മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. മത്സരത്തിൽ ജയിക്കാത്ത പക്ഷം, സ്വന്തം മണ്ണിലെ ലോകകപ്പിൽ സെമി കാണാതെ പുറത്തായെന്ന ചീത്തപ്പേര് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കേൾക്കേണ്ടി വരും. മറുവശത്തു കരീബിയൻ പടയ്ക്കും ഇന്ത്യയോട് തോൽക്കാതിരുന്നാലേ സെമി കാണുവാൻ പറ്റു.

Also Read: സിക്‌സുകളുടെ പെരുമഴയോ, സ്പിൻ മാജിക്കോ? നാളെ കൊൽക്കത്തയിൽ ഇന്ത്യയുടെ ജീവന്മരണ പോരാട്ടം!

ഈഡൻ ഗാർഡൻസിലേത് ഒരു ചെറിയ മൈതാനമാണ്, കൊൽക്കത്തയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നല്ല ചൂടുള്ള കാലാവസ്ഥയാണ്. വൈകിട്ട് പിച്ചിൽ ചെറിയ തണുപ്പ് പ്രതീക്ഷിക്കാം. പിച്ച് ആൽപം ഉണങ്ങിയതും മുകളിൽ അല്പം പുല്ല് വളർന്നതും ആയിരിക്കുകയാണ്. ഇത് സ്കോർ 200 കടക്കുമെന്നുള്ള സൂചനയാണ് നൽകുന്നത്.

പ്ലേയിങ് ഇലവൻ

ഇന്ത്യ: സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, സുര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, തിലക് വർമ, ശിവം ദുബെ, ആക്സർ പട്ടേൽ, അർഷദീപ് സിംഗ്, വരുണ് ചക്രവർത്തി, ജസ്പ്രീത് ബുമ്ര.

വെസ്റ്റ് ഇൻഡീസ്: ഷെയ് ഹോപ്പ്, റോസ്റ്റൺ ചേസ്, ഷിംറോൺ ഹെറ്റ്‌മെയർ, റൊവ്‌മാൻ പവേൽ, ഷെർഫാൻ റദർഫോർഡ്, റോമാരിയോ ഷെഫേർഡ്, ജേസൺ ഹോൾഡർ, മാത്ത്യു ഫോര്ഡ്, ആക്കീൽ ഹോസെയിൻ, ഗുഡാകേഷ് മോറ്റി, ഷാമാർ ജോസഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News