
രാജ്കോട്ടിൽ നടന്ന ന്യൂസിലാൻഡിനെതിരായുള്ള ഏകദിന മത്സരത്തിൽ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തി ഇന്ത്യ. കെ എൽ രാഹുലിന്റെ എട്ടാമത് അന്താരാഷ്ട്ര ഏകദിന സെഞ്ചുറിയുടെ പിൻബലത്തിൽ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് ഇന്ത്യ പടുത്തുയർത്തി. പുറത്താകാതെ നിന്ന് 92 പന്തിൽ 112 റൺസ് നേടിയ രാഹുലിന്റെ പോരാട്ടമില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ സ്കോർ 250ഇൽ താഴെ ഒതുങ്ങിയേനെ.
Also Read: ടി20 ലോകകപ്പ്: ഇന്ത്യ വിസ നിഷേധിച്ചുവെന്ന ആരോപണവുമായി പാക് ബന്ധമുള്ള യുഎസ് താരങ്ങൾ
ടോസ് നഷ്ടപ്പെട്ട് ബാറ്ററിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിൽ മികച്ച നിലയിലാണ് മുന്നേറിയത്. 17-ാം ഓവറിൽ ഇന്ത്യ 99/1 എന്ന നിലയിലെത്തിയപ്പോൾ 300 റൺസ് അനായാസേന കടക്കുമെന്ന് തോന്നിച്ചു. എന്നാൽ പിച്ച് മന്ദഗതിയിലായതോടെ മധ്യനിര ബാറ്റ്സ്മാന്മാർ തുടർച്ചയായി പുറത്തായി. ഒരു ഘട്ടത്തിൽ 118/4 എന്ന ദയനീയ അവസ്ഥയിലായ ഇന്ത്യയെ രക്ഷിച്ചത് രാഹുലാണ് . രാഹുലിനെ കൂടാതെ നായകൻ ശുഭമാൻ ഗിൽ മാത്രമാണ് ഇന്ത്യൻ നിരയിൽ അമ്പതു കടന്നത്. കിവീസിന് വേണ്ടി പേസർ ക്രിസ്ത്യൻ ക്ലാർക്ക് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. വൈകുന്നേരം കാലാവസ്ഥ തണുക്കുന്നതോടെ ബാറ്റിംഗിന് അനുകൂലമായ സാഹചര്യം രൂപപ്പെടുമോ എന്നതാണ് ഇനി നിർണായകം. അങ്ങനെയെങ്കിൽ മികച്ച പ്രകടനം ബൗളർമാർ നടത്തിയാൽ മാത്രമേ ഇന്ത്യക്ക് മത്സരം ജയിക്കാൻ സാധിക്കൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

