T20 World Cup 2026: സൂപ്പർ പാണ്ട്യ; നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ വിജയം

നവാഗതരായ നമീബിയയെ 93 റൺസുകൾക്ക് തകർത്തു ടൂർണമെന്റ് ഫേവറൈറ്റുകൾ എന്ന പട്ടം അരക്കെട്ടുറപ്പിച്ച് ഇന്ത്യ. ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ 210 റൺസെന്ന വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ നമീബിയയെ 116 റൺസിനു പുറത്താക്കിയാണ് ഇന്ത്യ ലോകകപ്പിലെ തുടർച്ചയായ രണ്ടാം ജയം സ്വന്തം പേരിലാക്കിയത്. ബാറ്റുകൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങിയ ഹർദിക് പാണ്ട്യയാണ് കളിയിലെ താരം.

വമ്പൻ ലക്ഷ്യ തേടിയിറങ്ങിയ നമീബിയയെ മൂന്ന് വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കിയ അക്സർ പട്ടേലും ഹർദിക് പാണ്ട്യയും ചേർന്നാണ് കറക്കിവീഴ്ത്തിയത്. നമീബിയയ്ക്കു വേണ്ടി ഓപ്പണർ ലൗറേൻ സ്റ്റീൻകാംപ് 29 റൺസും സഹ ഓപ്പണറായ ഫ്രൈലിംക്ക് 22 റൺസും നേടി.

Also Read: T20 World Cup 2026: ഇഷാൻ, പാണ്ട്യ തിളങ്ങി; നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

നേരത്തെ, ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 209 റണ്സെടുത്തു. അർധസെഞ്ചുറികൾ നേടിയ ഹർദിക് പാണ്ട്യയുടെയും (52) ഓപ്പണർ ഇഷാൻ കിഷണിന്റെയും (61) ബാറ്റിംഗ് ആണ് ഇന്ത്യയെ 200 കടത്തിയത്.തിലക് വര്‍മ്മ 21 ബോളിൽ 25 റൺസും , ശിവം ദുബെ 16 ബോളിൽ 23 റൺസ് നേടി. എട്ടു പന്തുകളിൽ മൂന്നു സിക്സറുകളടക്കം 22 റൺസെടുത്ത സഞ്ജു സാംസൺ ടീമിന് മികച്ച തുടക്കം നൽകി.

ഇന്ത്യയുടെ അടുത്ത മത്സരം ഞായറാഴ്ച ചിരവൈരികളായ പാകിസ്താനെതിരെ ആണ്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയം നേടി ഗ്രൂപ്പിലെ ആധിപത്യം ഉറപ്പിക്കുകയായിരിക്കും ഇന്ത്യയുടെ ലക്‌ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News