
ഇന്ത്യ–ന്യൂസിലാൻഡ് അഞ്ചാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്. അക്സർ പട്ടേലും ഇഷാൻ കിഷനും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ആരാധകരെ ആവേശത്തിലാക്കുന്ന വാർത്തയായി സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ പ്ലേയിംഗ് ഇലവനിലുണ്ട്.
ന്യൂസിലാൻഡും നാല് മാറ്റങ്ങളുമായി ആണ് ഇറങ്ങുന്നത്. ഡെവൺ കോൺവെയ്ക്ക് പകരം ഫിൻ അലൻ ടീമിലെത്തും. മാർക്ക് ചാപ്മാന്റെ സ്ഥാനത്ത് ജെയിംസ് നീഷാം കളിക്കും. കൈൽ ജെയിംസണും ലോകി ഫെർഗ്യൂസനും പ്ലേയിംഗ് ഇലവനിൽ ഇടം നേടി.
Also Read: ലോകകപ്പിന് മുൻപുള്ള അവസാന പരീക്ഷണം: കാര്യവട്ടത്ത് ഇന്ന് ഇന്ത്യ–ന്യൂസിലാൻഡ് പോരാട്ടം
ചെറിയ ഗ്രൗണ്ടും ഫ്ലാറ്റ് പിച്ചും, രണ്ടാം ഇന്നിങ്സിൽ ഡ്യൂവിന്റെ സാന്നിദ്ധ്യവും മത്സരത്തെ ഹൈസ്കോറിംഗ് ആക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.എല്ലാ ഘടകങ്ങളും കണക്കിലെടുത്താൽ, കാര്യവട്ടത്ത് ആരാധകർക്ക് ഒരു ആവേശകരമായ ടി20 രാത്രി തന്നെയാണ് കാത്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

