
അടുത്തിടെ ഇന്ത്യയെ ടെസ്റ്റ് ഏകദിന പരമ്പരകളിൽ തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലാൻഡ് ടീം. കരുത്തരായ ഇന്ത്യയെ സ്വന്തം നാട്ടിൽ തോൽപ്പിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ വർഷങ്ങൾക്കുശേഷം ഏകദിനപരമ്പര വിജയിക്കാനായെന്ന നേട്ടമാണ് കീവികൾ സ്വന്തമാക്കിയത്. ഇപ്പോഴിതാ, ഇന്ത്യയെ അത്ര എളുപ്പം തോൽപ്പിക്കാനാകില്ലെന്നാണ് ന്യൂസിലാൻഡ് ടി20 ടീം നായകൻ മിച്ചൽ സാന്റ്നർ പറയുന്നത്. ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയിൽ ടീമിനെ നയിക്കാനാണ് മിച്ചൽ സാന്റ്നർ ഇന്ത്യയിലെത്തിയത്. ലോകകപ്പിന് മുമ്പുള്ള തയ്യാറെടുപ്പുകൾക്ക് ഇന്ത്യ പരമ്പര ഒരു വെല്ലുവിളിയാണെന്നും നായകൻ പറഞ്ഞു.
ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ 2-1 നാണ് പരാജയപ്പെട്ടത്. ടി20യിലും ഇന്ത്യയെ കെട്ടുകെട്ടിക്കാനാകുമെന്ന ആത്മവിശ്വാസ്തിലാണ് ബ്ലാക്ക് ക്യാപ്സ്. അടുത്ത മാസം ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പ് പരമ്പരയാകും ഇത്.
Also Read- ഇന്ത്യൻ ക്രിക്കറ്റിൽ നിർണായക തീരുമാനം? കോഹ്ലിയും രോഹിതും ഗ്രേഡ് എ-യിൽ നിന്ന് ബി-യിലേക്കോ?
ടീമിലേക്ക് തിരിച്ചെത്തിയ സാന്റ്നർ, ന്യൂസിലൻഡ് ടീമിന്റെ ഏകദിന പരമ്പരിലെ വിജയത്തെ പ്രശംസിച്ചു. “വ്യത്യസ്ത ഫോർമാറ്റുകളിൽ ഇന്ത്യയ്‌ക്കെതിരെ ഞങ്ങൾക്ക് അടുത്തിടെ ചില വിജയങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ടി20 പരമ്പരയിലേക്ക് കടക്കുമ്പോൾ അത് ഞങ്ങൾക്ക് ഒരു മുൻതൂക്കം നൽകുന്നില്ലെന്ന് ഞാൻ കരുതുന്നു. ഇന്ത്യ ഒരു മികച്ച ടീമാണ്, ലോകകപ്പിന് മുമ്പ് ഇത് ഞങ്ങൾക്ക് ഒരു മികച്ച തയ്യാറെടുപ്പാണ്,” മിച്ചൽ സാന്റ്നർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

