
ജൂണിൽ നടക്കുന്ന ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരത്തിന് ന്യൂ ചണ്ഡീഗഢ് ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. ഇതോടെ ന്യൂ ചണ്ഡീഗഢ് ഇന്ത്യയിലെ 31-ാമത്തെ ടെസ്റ്റ് വേദിയായി മാറും. ജൂൺ 6 മുതൽ 10 വരെയാണ് ടെസ്റ്റ് നടക്കുക.
ഇതുവരെ ഐപിഎൽ മത്സരങ്ങൾ, ഒരു പുരുഷ ടി20 അന്താരാഷ്ട്ര മത്സരം, രണ്ട് വനിതാ ഏകദിനങ്ങൾ എന്നിവക്ക് വേദിയായിരുന്നു ഈ സ്റ്റേഡിയം. അഫ്ഗാനിസ്ഥാൻ ടീമിന്റെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായാണ് ഈ മത്സരം നടക്കുന്നത്.
ടെസ്റ്റിന് പുറമെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും പര്യടനത്തിലുണ്ട്. ജൂൺ 14ന് ധർമ്മശാലയിൽ ആദ്യ ഏകദിനം നടക്കും. രണ്ടാം ഏകദിനം ജൂൺ 17ന് ലക്നൗവിലും, മൂന്നാം ഏകദിനം ജൂൺ 20ന് ചെന്നൈയിലും അരങ്ങേറും.
ഇന്ത്യയിൽ അഫ്ഗാനിസ്ഥാൻ അവസാനമായി ദ്വിപക്ഷ പരമ്പര കളിച്ചത് 2024ൽ നടന്ന ടി20 പരമ്പരയായിരുന്നു. ഇന്ത്യയിൽ അഫ്ഗാനിസ്ഥാൻ ഇതുവരെ ഒരു ടെസ്റ്റ് മാത്രമാണ് കളിച്ചിട്ടുള്ളത്. അത് 2018ൽ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

