സഞ്ജു-അഭിഷേക് സഖ്യം തിളങ്ങി! പവർ പ്ലേയിൽ തകർത്തടിച്ച് ഇന്ത്യ

അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ അറോവറിൽ വിക്കറ്റ് നഷ്ടമാകാതെ 92 റൺസ് എടുത്തു..

ഇന്ത്യൻ ഓപ്പണർമാരായ സഞ്ജു സാംസണും (33 റൺസ്, 17 ബോളുകളിൽ 2 ഫോർ, 3 സിക്സർ) അഭിഷേക് ശർമ്മയും (51 റൺസ്, 19 ബോളുകളിൽ 6 ഫോർ, 3 സിക്സർ) ചേർന്ന് കരുത്തുള്ള പാർട്ട്ണർഷിപ്പ് ഒരുക്കി. പവർപ്ലേയ്ക്കിടെ ഇന്ത്യയുടെ റൺ നിരക്ക് 15.33 എന്ന നിലയിലാണ്.ന്യൂസിലൻഡിലെ ബൗളർമാരിൽ മാറ്റ് ഹെൻറി 2 ഓവറിൽ 28 റൺസും , ജേക്കബ് ഡഫി 2 ഓവറിൽ 35 റൺസും, ലോക്കി ഫർഗ്യൂസൺ 1 ഓവറിൽ 24 റൺസും നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News