
ഇന്ത്യ വനിതാ ടീം ഓസ്ട്രേലിയയ്‌ക്കെതിരായ ഏക ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ 198 റൺസിന് പുറത്തതായി. ഇന്ത്യൻ വനിതകളുടെ ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ ഭാഗമായുള്ള ടെസ്റ്റിൽ ഓസ്ട്രേലിയടോസ് വിജയിച്ച് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യൻ നിരയിൽ ജെമിമാ റോഡ്രിഗസ് 52 റൺസുമായി പൊരുതി നോക്കി.ഷഫാലി വർമ 35 റൺസും, ഹർമ്മൻപ്രീത് കൗർ 19 റൺസും നേടിയപ്പോൾ കാഷ്വി ഗൗതം 34 റൺസെടുത്ത് പുറത്തകാതെ നിന്നു. അതേസമയം സൂപ്പർതാരം സ്മൃതി മന്ദന 4 റൺസിന് പുറത്തായി.ദീപ്തി ശർമയ്ക്കും സ്നേഹ റാണയ്ക്കും അവസരത്തിനൊത്തുയരാൻ കഴിഞ്ഞില്ല.
Also Read: വൈറലായി വാങ്കഡെയിലെ സാക്ഷി ധോണിയുടെ ആഘോഷവും ധോണിയുടെ പ്രതികരണവും
ഓസ്ട്രേലിയയുടെ ബൗളർമാരിൽ അനബെൽ സദർലൻഡ് നാലു വിക്കറ്റ് നേടി, ലൂസി ഹാമിൽട്ടൺ മൂന്നും , ഡാർസി ബ്രൗൺ രണ്ടും വിക്കറ്റുകൾ നേടി. നേരത്തെ പര്യടനത്തിന്റെ ഭാഗമായുള്ള ടി 20 പരമ്പര ഇന്ത്യ നേടിയപ്പോൾ ഏകദിന പരമ്പര ആതിഥേയർ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ അഞ്ചു ഓവറുകളിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

