ടി20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ: ഒപ്പമെത്തിയത് പാകിസ്ഥാന്റെ ഈ റെക്കോർഡിനൊപ്പം

Suryakumar Yadav

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു സുവർണ്ണ നേട്ടം കൂടി. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 അന്താരാഷ്ട്ര മത്സരത്തിൽ എട്ട് വിക്കറ്റിന്റെ ഏകപക്ഷീയ ജയം നേടിയ ഇന്ത്യ, അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 3-0ന് സ്വന്തമാക്കി. ഇതോടെ ഇന്ത്യൻ ടീം തുടർച്ചയായി 11 ടി20 പരമ്പരകൾ വിജയിച്ചു പാകിസ്ഥാന്റെ ലോക റെക്കോർഡിനൊപ്പമെത്തി .

2016 മുതൽ 2018 വരെ സർഫറാസ് അഹമ്മദ് നയിച്ച പാകിസ്ഥാൻ ടീം മാത്രമായിരുന്നു നേരത്തെ ഈ റെക്കോർഡിനുടമ. ഇന്ത്യ തന്നെ മുമ്പ് 2017-18 കാലഘട്ടത്തിൽ ഏഴ് പരമ്പരകളും 2019-21 കാലഘട്ടത്തിൽ ആറു പരമ്പരകളും തുടർച്ചയായി ജയിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴത്തെ നേട്ടം അതെല്ലാം മറികടക്കുന്നതാണ്.

ന്യൂസിലൻഡിനെതിരായ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങൾക്കും പിന്നാലെ 2026 ടി20 ലോകകപ്പ് ഇന്ത്യ വേദിയാകും. അതിന് ശേഷം ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ വിജയം നേടിയാൽ, തുടർച്ചയായി 12 പരമ്പരകൾ ജയിക്കുന്ന ലോക റെക്കോർഡ് ഇന്ത്യക്ക് സ്വന്തമാക്കാം.

Also Read: ഗുവാഹത്തിയിൽ തീപിടിച്ചു: 10 ഓവറിൽ 154 പിന്തുടർന്ന് പരമ്പര സ്വന്തമാക്കി ഇന്ത്യ

അതേസമയം, സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ ടി20 പരമ്പരകൾ തുടർച്ചയായി ജയിച്ച റെക്കോർഡും ഇന്ത്യക്കാണ് — 2022 മുതൽ 2026 വരെ 10 പരമ്പരകൾ. ഓസ്ട്രേലിയയുടെ എട്ട് പരമ്പരകളെന്ന റെക്കോർഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News