T20 World Cup 2026: ഇന്ത്യൻ താരങ്ങൾ റബ്ബർ പാളിയിട്ട ബാറ്റുകൾ ഉപയോഗിക്കുന്നു, ആരോപണവുമായി ലങ്കൻ താരം

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ റബ്ബർ പാളികൊണ്ട് പൊതിഞ്ഞ ബാറ്റുകൾ ഉപയോഗിക്കുന്നുവെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരം ഭനുക രാജപക്ഷ ആരോപിച്ചു. ലോകകപ്പിൽ അയർലൻഡിനെതിരെ കൊളംബോയിൽ ജയിച്ചതിന് ശേഷം ആണ് രാജപക്ഷയുടെ ഈ വിവാദ പരാമർശം പുറത്ത് വന്നത് . ഇന്ത്യൻ ബാറ്റർമാർ “റബ്ബർ ലെയർ പോലുള്ള ഘടകങ്ങൾ” ഉപയോഗിച്ച് അധിക ശക്തി ഉള്ള ബാറ്റുകൾ ഉപയോഗിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. രാജപക്ഷയുടെ അഭിപ്രായത്തിൽ, ഈ ബാറ്റുകൾ സാധാരണ വിപണിയിൽ ലഭ്യമല്ല അതിനാൽ മറ്റ് രാജ്യങ്ങൾക്കും താരങ്ങൾക്കും ഇതുപോലുള്ള ബാറ്റുകൾ സ്വന്തമാക്കാൻ സാധിക്കില്ല.

Also Read: T20 World Cup 2026: സൂപ്പർ ജയം! യുഎഇയെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ തകർത്ത് ന്യൂസിലാൻഡ്

ഐസിസി നിയമങ്ങൾ പ്രകാരം, ബാറ്റുകൾ പൂര്‍ണമായും മരംകൊണ്ട് മാത്രമേ നിർമ്മിക്കപ്പെടുകയുള്ളൂ. ഏതെങ്കിലും അധിക വസ്തു, ലെയർ, അല്ലെങ്കിൽ ശക്തി വർദ്ധിപ്പിക്കുന്ന ഘടകം ബാറ്റിൽ ഉൾപ്പെടുത്തുന്നത് നിയമലംഘനമായി കണക്കാക്കപ്പെടും. ബാറ്റുകളുടെ വലിപ്പം, ഭാരം, രൂപകൽപ്പന എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ട്, ഇത് അന്താരാഷ്ട്ര മത്സരങ്ങളിൽ പരിശോധനയിലൂടെ ഉറപ്പാക്കപ്പെടുന്നു.മുൻകാലത്ത്, 2023 ലോകകപ്പിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ റാസ ഇന്ത്യയ്ക്ക് വ്യത്യസ്ത ബോൾ ലഭിക്കുന്നതായി ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News