സെമി പ്രവേശം അതികഠിനം!വിൻഡീസിന്റെ വൻവിജയത്തോടെ സമ്മർദ്ദത്തിലായി ഇന്ത്യ

canberra-weather-rain-forecast-india-vs-australia-first-t20-match

ലോകകപ്പിലെ സൂപ്പർ എട്ട് മത്സരത്തിൽ വിൻഡീസിനെതിരെ സിംബാബ്‌വെ 107 റൺസിന്റെ വൻ തോൽവി വഴങ്ങിയത് ഇന്ത്യയുടെ സെമിഫൈനൽ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. തിങ്കളാഴ്ച മുംബൈയിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 255 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന സിംബാബ്‍വെ 147 റൺസിന് പുറത്താവുകയായിരുന്നു.

ഈ വൻ തോൽവിയോടെ വെസ്റ്റിൻഡീസിന്റെ നെറ്റ് റൺറേറ്റ് 5.350 ആയി ഉയർന്നു . ഇന്ത്യയാകട്ടെ , അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ -3.800 എന്ന പരിതാപകരമായ നെറ്റ് റൺറേറ്റോടെ ഏറെ പിന്നിലാണ്.വ്യാഴാഴ്ച ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ സിംബാബ്‍വെയോട് തോൽക്കുകയും അഹമ്മദാബാദിൽ വിൻഡീസ് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുകയും ചെയ്‌താൽ ഇന്ത്യയുടെ സെമി സാധ്യതകൾ ഏറെക്കുറെ അസ്തമിക്കും.

Also Read: സഞ്ജു അല്ല; മൂന്നാം നമ്പറിൽ ഈ താരത്തെ ഇറക്കണം —നിർദേശവുമായി ഇർഫാൻ പത്താൻ

മറുവശത്ത്, ദക്ഷിണാഫ്രിക്ക വിൻഡീസിനെ തോൽപ്പിക്കുകയും സിംബാബ്‍വെ ഇന്ത്യയെ കീഴടക്കുകയും ചെയ്താലും ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല.സൂപ്പർ ഏട്ടിലെ അവസാന പോരാട്ടങ്ങളിൽ സിംബാബ്‍വെ ദക്ഷിണാഫ്രിക്കയോട് തോൽക്കുകയും, ഇന്ത്യ വിൻഡീസിനെ വലിയ മാർജിനിൽ തോൽപ്പിക്കുകയും ചെയ്താൽ നെറ്റ് റൺറേറ്റാണ് നിർണായകമാകുക.അതേസമയം ദക്ഷിണാഫ്രിക്കയും ഇന്ത്യയും ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ, ഇന്ത്യക്ക സെമിയിലേക്ക് ഏറെക്കുറെ അനായാസമായി കടക്കാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News