
ടി 20 ലോകകപ്പ് ചരിത്രത്തിൽ റൺസടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പരാജയമാണ് ഇന്നലെ അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങിയത്. 76 റൺസിന്റെ ഈ കനത്ത തോൽവി ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകളിലേക്കും കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.
ഇതോടെ ലോകകപ്പ് വിജയിക്കുമെന്ന് കരുതിയിരുന്ന സൂര്യകുമാറിനും സംഘത്തിനും സെമിയിലെത്താൻ പോലും നന്നായി വിയർക്കേണ്ടിവരുമെന്ന അവസ്ഥയിലാണ്. സെമി‑ഫൈനലിൽ എത്താൻ ശേഷിക്കുന്ന സൂപ്പർ എട്ടിലെ വെസ്റ്റ് ഇൻഡീസിനും സിംബാബ്‌വെയ്ക്കും എതിരായുള്ള മത്സരങ്ങൾ ജയിക്കേണ്ടി വരും.
അങ്ങനെ ചെയ്‌താൽ 2 മത്സരത്തിൽ 4 പോയിന്റ് നേടുവാൻ സാധിക്കും. സാധാരണയായി ഇത് സെമി‑ഫൈനലിലേക്ക് എത്തിക്കാൻ ധാരാളമാണ്. എന്നാൽ ഒന്നിലധികം ടീമുകൾ 4 പോയിന്റ് നേടിയാൽ ഇന്ത്യയുടെ യോഗ്യത നെറ്റ് റൺറേറ്റിനെ ആശ്രയിച്ചിരിക്കും.
Also Read: സഞ്ജുവിന് അവസരം? ഇന്ത്യൻ ടീമിൽ മാറ്റത്തിനുള്ള സൂചന നൽകി പരിശീലകൻ
അതേസമയം, ഇന്ത്യ ഒരു മത്സരം മാത്രം ജയിച്ചാൽ, ദക്ഷിണാഫ്രിക്ക എല്ലാ മത്സരങ്ങളും ജയിക്കണമെന്നും, ഇന്ത്യയുടെ വിജയം വെസ്റ്റ് ഇന്ത്യൻസ്-സിംബാബ്‌വെ മത്സരത്തിലെ വിജയിയ്ക്ക് എതിരായി ആണെന്നും ഉറപ്പുവരുത്തണം. ഈ സാഹചര്യത്തിൽ ഇന്ത്യ, സിംബാബ്‌വെ, വെസ്റ്റ് ഇന്ത്യൻസ് ഓരോരും 2 പോയിന്റ് നേടിയിരിക്കും, അങ്ങനെയെങ്കിൽ കൂട്ടത്തിൽ ഉയർന്ന നെറ്റ് റൺറേറ്റുള്ള ടീം സെമി‑ഫൈനൽ യോഗ്യത നേടും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

