ഇന്ത്യൻ ടീമിലെ ദുർബല കണ്ണി ! യുവതാരത്തെ പറ്റി മുന്നറിയിപ്പ് നൽകി ഡു പ്ലെസിസ്

du plesis

ലോകകപ്പിൽ സിംബാബ്‌വെയെതിരെ ഇന്ത്യ വൻ വിജയം നേടിയെങ്കിലും ആറാം ബൗളിംഗ് ഓപ്ഷനായ ശിവം ദുബെയുടെ പ്രകടനത്തിൽ വ്യാപകമായ വിമർശനം ഉയർന്നു. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡു പ്ലെസിസ് ദുബെയെ ഇന്ത്യൻ ടീമിലെ ഏറ്റവും ദുർബലമായ കണ്ണിയായി വിശേഷിപ്പിച്ചു.

“മുൻനിര ബൗളർമാർ പരാജയപ്പെടുന്ന ദിവസം ആറാം ഓപ്ഷനെ (ദുബെ) മുന്നിൽ കൊണ്ടുവരാൻ ഇന്ത്യ നിർബന്ധിതരാകും എന്നാൽ വൈഡ് യോർക്കറുകളെ മാത്രം ആശ്രയിക്കുന്ന ദുബെയെ എതിരാളികൾക്കു നോട്ടമിടാൻ കഴിയും,” ഫാഫ് ഡുപ്ലസി പറഞ്ഞു.

Also Read: തുടരും ! സഞ്ജു സാംസൺ – അഭിഷേക് ശർമ്മ കൂട്ടുകെട്ടിനെ പറ്റി ദിനേശ് കാർത്തിക്

ഇന്നലെ സിംബാബ്‌വെയെതിരെ നായകൻ സൂര്യകുമാർ യാദവ് ദുബെയെ ബൗളിങ്ങിന് നിയോഗിച്ചു. എന്നാൽ രണ്ട് ഓവറിൽ 46 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് ദുബെ നേടിയത്. ടി20 ലോകകപ്പ് മത്സരത്തിൽ ആദ്യ രണ്ട് ഓവറുകളിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളറായി ശിവം ദുബെ മാറി. ഈ ലോകകപ്പിൽ ദുബെ ഇതുവരെ 9.2 ഓവർ ബൗൾ ചെയ്ത് 124 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News