ബംഗാളിനെ തോൽപ്പിച്ച് ജമ്മു-കശ്മീർ ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ

ചരിത്രത്തിൽ ആദ്യമായി ജമ്മു-കശ്മീർ രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ ശക്തരായ ബംഗാളിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഈ നേട്ടം കുറിച്ചത്. കല്യാണിയിലെ ബംഗാൾ ക്രിക്കറ്റ് അക്കാദമി മൈതാനത്ത് നടന്ന മത്സരത്തിൽ നാലാം ദിനം 43/2 എന്ന നിലയിൽ ബാറ്റിംഗ്തുടർന്ന ജമ്മു-കശ്മീർ ശേഷിച്ച 83 റൺസ് രണ്ട് മണിക്കൂറിനകം നേടി വിജയം സ്വന്തമാക്കി.

Also Read: ദുബെയ്ക്ക് ഫിഫ്റ്റി; നെതർലാൻഡ്സിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

രണ്ടാം ഇന്നിംഗ്സിലെ തകർച്ചയാണ് ബംഗാളിന് തിരിച്ചടിയായത്. 26 റൺസിന്റെ ലീഡ് നേടിയിട്ടും, ജമ്മു-കശ്മീറിന്റെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ അവർ 99 റൺസിൽ ഒതുങ്ങി. മുഹമ്മദ് ഷമി ശുഭം പുണ്ടിറിനെ പുറത്താക്കി തുടക്കത്തിൽ തിരിച്ചടി നൽകിയെങ്കിലും, യുവ താരം വാൻഷജ് ശർമയുടെ ഇന്നിംഗ്സും അബ്ദുൽ സമദിന്റെ കരുത്തുറ്റ ബാറ്റിംഗും മത്സരം ജമ്മു-കശ്മീറിന് അനുകൂലമാക്കി. ഇരുവരും ചേർന്ന് പുറത്താകാതെ 55 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. മുകേഷ് കുമാറിനെ സൈറ്റ് സ്ക്രീനിന് മുകളിൽ ഉയര്‍ത്തിയ വാൻഷജിന്റെ ഷോട്ടാണ് വിജയമുറപ്പിച്ചത്.മത്സരത്തിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തി 42 റൺസും നേടിയ ഔഖിബ് നബി പ്ലെയർ ഓഫ് ദ മാച്ചായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News