കങ്കാരു ഷോക്ക്! ഇന്ത്യൻ വനിതകളെ ആദ്യ ഏകദിനത്തിൽ ആറു വിക്കറ്റിന് തകർത്തു ഓസ്ട്രേലിയ

HARMANPREET KAUR

ഇന്ത്യൻ വനിതകളും ഓസ്‌ട്രേലിയൻ വനിതകളും തമ്മിലുള്ള പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ലോക ചാമ്പ്യന്മാരായ ഇന്ത്യക്ക് തിരിച്ചടി. അലൻ ബോർഡർ ഫീൽഡ് വേദിയായ മത്സരത്തിൽ ഓസ്ട്രേലിയ വനിതകൾ ആറു വിക്കറ്റിന് ജയം നേടി പരമ്പരയിൽ 1-0 ലീഡ് സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.3 ഓവറിൽ 214 റൺസിന് പുറത്തായി. സ്മൃതി മന്ധാന (58)യും നായിക ഹർമൻപ്രീത് കൗറും (53) പോരാട്ടം നയിച്ചെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചില്ല. കശ്വി ഗൗതം 43 റൺസുമായി അവസാന ഘട്ടത്തിൽ വേഗം കൂട്ടാൻ ശ്രമിച്ചു.ഓസ്ട്രേലിയക്ക് വേണ്ടി ആഷ്‌ലി ഗാർഡ്നർ മൂന്ന് വിക്കറ്റ് നേടി ഇന്ത്യൻ മധ്യനിരയെ തകർത്തു. മേഗൻ ഷട്ട് രണ്ട് വിക്കറ്റുമായി തുടക്കത്തിൽ സമ്മർദ്ദം സൃഷ്ടിച്ചു.

Also Read: രഞ്ജി ട്രോഫി ഫൈനലിൽ കർണാടകയ്‌ക്കെതിരെ ജമ്മു കശ്മീര്‍ ശക്തമായ നിലയിൽ; ശുഭം പുണ്ടിറിനു സെഞ്ചുറി

215 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 38.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നായിക അലിസൻ ഹീലി 50 റൺസ് നേടി മികച്ച തുടക്കം നൽകി. ബെത് മൂണി 76 റൺസുമായി ഇന്നിംഗ്‌സിന്റെ കരുത്തായി. അനബൽ സതർലാൻഡ് 48 റൺസുമായി പുറത്താകാതെ നിന്നു വിജയം ഉറപ്പിച്ചു.ഇന്ത്യയ്ക്ക് വേണ്ടി ശ്രീ ചരാണി രണ്ട് വിക്കറ്റ് നേടിയപ്പോൾ, ദീപ്തി ശർമ്മ ഒരു വിക്കറ്റ് സ്വന്തമാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News