കൊളംബോയിൽ തീപാറുന്നു! ഇംഗ്ലണ്ടിനെതിരെ കിവികൾക്ക് മികച്ച തുടക്കം

ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിൽ ന്യൂസിലാൻഡിന് മികച്ച തുടക്കം. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത കിവികൾ 7 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് നേടിയിട്ടുണ്ട്.

വിക്കറ്റ് കീപ്പർ ബാറ്റർ ടിം സീഫർട്ട് 25 പന്തിൽ 35 റൺസ് നേടി ആക്രമണാത്മകമായി തുടക്കം കുറിച്ചു. മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളും ഉൾപ്പെട്ട ഇന്നിംഗ്‌സാണ് അദ്ദേഹം കാഴ്ചവെച്ചത്. എന്നാൽ ആദിൽ റഷീദിന്റെ പന്തിൽ സ്റ്റമ്പ് ഔട്ടായി മടങ്ങി. മറുവശത്ത് ഫിൻ അലൻ 17 പന്തിൽ 28 റൺസുമായി ക്രീസിൽ ഉറച്ചുനിൽക്കുന്നു. മൂന്ന് സിക്‌സുകൾ ഇതിനകം അലന്റെ ബാറ്റിൽ നിന്ന് പിറന്നു. രചിൻ രവീന്ദ്രയാണ് ഒപ്പമുള്ളത്.

Also Read: സഞ്ജുവിന്റെ ഈ ദൗർബല്യം എതിരാളികൾ മുതലാക്കുന്നു; താക്കീതുമായി ഗവാസ്കർ

പവർപ്ലേ ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടാതെ 54 റൺസ് നേടി ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കി.സൂപ്പർ 8 ഘട്ടത്തിൽ നിർണായകമായ ഈ മത്സരത്തിൽ വലിയ സ്കോർ നേടുക എന്ന ലക്ഷ്യത്തോടെ ന്യൂസിലാൻഡ് ബാറ്റിംഗ് ചെയ്യുന്നത്. മത്സരം വിജയിച്ചു സെമിയുറപ്പിക്കുകയാണ് കിവിപ്പടയുടെ ലക്‌ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News