
ഇന്ത്യ–ന്യൂസിലാൻഡ് ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യിൽ ഇന്ത്യ കനത്ത തോൽവി വഴങ്ങിയെങ്കിലും, ടി20 ലോകകപ്പിനുള്ള പ്രധാന ഫേവറിറ്റുകളായി മാറിക്കഴിഞ്ഞു ഇന്ത്യ.
വിശാഖപട്ടണത്തെ മത്സരം ചില പോസിറ്റീവ് സൂചനകളും നൽകി. കുൽദീപ് യാദവും സഞ്ജു സാംസണും ഫോം വീണ്ടെടുക്കുന്ന ലക്ഷണങ്ങൾ കാട്ടിയപ്പോൾ, അഭിഷേക് ശർമ്മ തന്റെ ആക്രമണ ശൈലി തുടർന്നു. ആദ്യ പന്തിൽ പുറത്തായെങ്കിലും, അതേ സമീപനമാണ് ടീം മാനേജ്മെന്റ് ആവശ്യപ്പെടുന്നതെന്ന് ബാറ്റിംഗ് കോച്ച് സിതാംശു കോട്ടക് വ്യക്തമാക്കി.
അവസാന മത്സരത്തിന് മുൻപ് ഇന്ത്യ ആദ്യ ഇലവനെ തന്നെ ഇറക്കാനാണ് സാധ്യത. പരിക്കേറ്റിരുന്ന ഇഷാൻ കിഷനും അക്സർ പട്ടേലും കളിക്കാനെത്തിയേക്കും. ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം നൽകാനും സാധ്യതയുണ്ട്.
Also Read: സ്വന്തം മണ്ണിൽ സഞ്ജു; കാര്യവട്ടത്ത് ഒരുക്കങ്ങൾ പൂർണം, അവസാനഘട്ട റിഹേഴ്‌സലിൽ ടീമുകൾ
ന്യൂസിലാൻഡിന് ഫിൻ അലന്റെ മടങ്ങിവരവ് വലിയ ആശ്വാസമാണ്. ടിം സീഫർത്തിന്റെ ഫോം ഇന്ത്യക്ക് വെല്ലുവിളിയാകും. ചെറിയ ഗ്രൗണ്ടും ഫ്ലാറ്റ് പിച്ചും, രണ്ടാം ഇന്നിങ്സിൽ ഡ്യൂവിന്റെ സാധ്യതയും മത്സരത്തെ ഹൈസ്കോറിംഗ് ആക്കുമെന്നാണ് വിലയിരുത്തൽ.ടി20 ലോകകപ്പിന് മുന്നോടിയായ ഈ അവസാന പരീക്ഷണത്തിൽ, ആത്മവിശ്വാസവും മോമെന്റവും സ്വന്തമാക്കുക എന്നതാണ് ഇരുടീമുകളുടെയും ലക്ഷ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


