
ഇന്ത്യ–പാകിസ്ഥാൻ പോരാട്ടം മൈതാനത്ത് മാത്രം ഒതുങ്ങിയില്ല; സോഷ്യൽ മീഡിയയിലും അത് കത്തിക്കയറി. ഇന്നലെ നടന്ന ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ ഇന്ത്യ 61 റൺസിന് പാകിസ്താനെ തോൽപ്പിച്ചതിന് പിന്നാലെ ഇന്റർനെറ്റ് മുഴുവൻ മീമുകളാൽ നിറഞ്ഞു.
മത്സരം ഏകപക്ഷീയമായി മാറിയതോടെ “ദിസ് മാച്ച് കുഡ് ഹാവ് ബിൻ ആൻ ഇമെയിൽ ” ഗൂഗിൾ ഇന്ത്യയുടെ കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഗൂഗിൾ ഇന്ത്യയുടെ പോസ്റ്റു മാത്രമല്ല ആരാധകർ ഏറ്റെടുത്തത്. അമേരിക്കൻ പ്രസിഡന്റായ ട്രംപ് ഇടപെട്ടാൽ മാത്രമേ മത്സരം രക്ഷിക്കാനാകൂ എന്ന തരത്തിലുള്ള പരിഹാസ മീമുകളും പ്രചരിച്ചു.
പാകിസ്താൻ മുൻ നായകൻ ബാബർ അസം പുറത്തായ നിമിഷം തന്നെ ട്രോളുകളുടെ പ്രളയമായി. അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ചയെ ചുറ്റിപ്പറ്റി നിരവധി മീമുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇന്ത്യയുടെ ബൗളിംഗ് മികവും ഫീൽഡിംഗും പ്രശംസിക്കപ്പെട്ടപ്പോൾ, പാകിസ്താന്റെ ബാറ്റിംഗ് നിര കനത്ത വിമർശനത്തിനിരയായി. ‘ഇതിലും ഭേദം കളി ബോയ്‌ക്കോട്ട് ചെയ്യു്ന്നതായിരുന്നു എന്ന തരത്തിലുള്ള പാകിസ്ഥാൻ ആരാധികയുടെ പോസ്റ്റ് ഒരുപാട് പേരെ ചിരിപ്പിച്ചു. ഈ അടുത്തകാലത്ത് ഒരുപാടു ജനശ്രദ്ധ നേടിയ ഹിന്ദി ചിത്രം ദുരന്ദറിലേ നായക കഥാപാത്രത്തിന്റെ ചിത്രത്തിൽ ബാബറിന്റെ മുഖം പേസ്റ്റ് ചെയ്തു ആണ് പലരും പ്രതികരിച്ചത്. ” പാകിസ്ഥാനിലെ ഇന്ത്യൻ ചാരനായുള്ള പത്ത് വർഷങ്ങൾ എന്ന അടിക്കുറിപ്പ് ആരാധകർക്കിടയിൽ ചിരി പടർത്തി.
Also Read: 700 വിക്കറ്റുകൾ! ടി20 ലോകത്ത് പുതിയ രാജാവായി റാഷിദ് ഖാൻ
മത്സരത്തിന്റെ ഹൈവോൾട്ടേജ് ആവേശം സോഷ്യൽ മീഡിയയിൽ ആഘോഷിച്ചത് ക്രിക്കറ്റ് ആരാധകരാണ്. ജയത്തിന്റെ ആഘോഷവും പരാജയത്തിന്റെ പരിഹാസവും ചേർന്നപ്പോൾ, ഇന്ത്യ–പാകിസ്താൻ മത്സരം വീണ്ടും ഒരിക്കൽ കൂടി മൈതാനത്തിന് പുറത്തും വലിയ ചര്‍ച്ചയായി മാറി.ക്രിക്കറ്റിലെ ഈ മഹാ പോരാട്ടം ഇനി സ്കോർബോർഡിൽ മാത്രം അല്ല, ഡിജിറ്റൽ ലോകത്തും ഓർമിക്കപ്പെടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

