വനിതാ പ്രീമിയർ ലീഗ്: എലിമിനേറ്റർ ഗുജറാത്തും മുംബൈയും ഇന്ന് നേർക്കുനേർ

wpl 26 mumbai

ഡബ്ല്യുപിഎൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിലേക്ക് കടക്കുമ്പോൾ, മുംബൈ ഇന്ത്യൻസിനും ഗുജറാത്ത് ജയന്റ്സിനും മുന്നിലുള്ള സമവാക്യം വളരെ ലളിതമാണ് — ജയിച്ചാൽ എലിമിനേറ്റർ ഉറപ്പ്, തോറ്റാൽ പ്ലേ ഓഫ് യോഗ്യത നേടാൻ മറ്റുമത്സരഫലങ്ങളെ ആശ്രയിക്കേണ്ടി വരും.ഈ സീസൺ ഡബ്ല്യുപിഎൽ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. പ്ലേ ഓഫ് യോഗ്യത ഇപ്പോഴും നാലു ടീമുകൾക്കായി തുറന്നുകിടക്കുന്നത് അവസാന മത്സരത്തിന്റെ പ്രാധാന്യം ഇരട്ടിയാക്കുന്നു.ഇരുടീമുകളും ഈ സീസണിൽ സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്.

മുംബൈയ്‌ക്കെതിരായ എട്ട് മത്സരങ്ങളിലും ജയമില്ലെന്ന റെക്കോർഡ് ഗുജറാത്തിനെ പിന്തുടരുന്നുണ്ടെങ്കിലും, സമ്മർദ്ദം മറികടക്കാൻ ഇതിലും മികച്ച അവസരം അവർക്കില്ല. വെള്ളിയാഴ്ച രാത്രി നടക്കുന്ന മത്സരം താരങ്ങളുടെ മനസിക ശക്തി പരീക്ഷിക്കുന്നതായിരിക്കും. “മുംബൈയ്‌ക്കെതിരായ റെക്കോർഡ് അത്ര നല്ലതല്ല. പക്ഷേ അത് മാറ്റാനുള്ള സമയമാണിത്,” എന്ന് ഗുജറാത്ത് നായിക ആഷ് ഗാർഡ്നർ പറഞ്ഞത് ഇത് മനസ്സിൽ കണ്ടു തന്നെ ആണ്.

Also Read: ഇന്ത്യൻ ടീമിന് ശുഭവാർത്ത: വാഷിങ്ടൺ സുന്ദറും തിലക് വർമ്മയും ലോകകപ്പ് കളിയ്ക്കാൻ സജ്ജരെന്നു സൂചന

അതെ സമയം നിർണ്ണായക ഘട്ടത്തിൽ ശക്തരായ ആർസിബിയ്‌ക്കെതിരായ മത്സരത്തിൽ നേടിയ വിജയം രണ്ടു തവണ കിരീടം ഉയർത്തിയ മുംബൈയ്യുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. “നാലു വർഷമായി ഒരുമിച്ച് കളിക്കുന്ന ടീമാണ് ഞങ്ങൾ. വെല്ലുവിളികൾ വന്നാൽ ആരെങ്കിലും മുന്നോട്ട് വരും,” മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ വാക്കുകളിൽ ആത്മവിശ്വാസം പ്രകടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News