അഹമ്മദാബാദ് ജിൻക്‌സ്! ഫൈനലിന് മുന്നോടിയായി ഹോട്ടൽ മാറി ടീം ഇന്ത്യ

ahmedabad-stadium-weather-ipl-final

ടി 20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം അഹമ്മദാബാദിലെ ഹോട്ടൽ നിന്നും താമസം മാറി. നഗരത്തിലെ മുമ്പത്തെ തോൽവികൾ മറികടക്കാനും, പുതിയ അന്തരീക്ഷത്തിൽ ഫൈനലിന് സജ്ജമാകാനും ടീം മാനേജ്മെന്റ് ഈ തീരുമാനം എടുത്തു എന്നാണ് റിപ്പോർട്ട്.

റിപോർട്ടുകൾ പ്രകാരം നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ സാധാരണ അതിഥി ടീമുകൾ ഉപയോഗിക്കുന്ന ഡ്രസിങ് റൂം ഇത്തവണ ഇന്ത്യൻ ടീം ആകും ഉപയോഗിക്കുക. അഹമ്മദാബാദ് ഇന്ത്യയ്ക്ക് ഭാഗ്യമില്ലാത്ത വേദിയാണെന്ന വിശ്വാസത്തെ മറികടക്കാനാണ് ബോർഡ് ഈ നടപടികൾ എടുക്കുന്നതെന്നാണ് റിപ്പോർട്ട്.

Also Read: ‘അഹമ്മദാബാദ് ജിൻക്‌സ്’? ടി20 ലോകകപ്പ് ഫൈനൽ വേദിയെ കുറിച്ച് ഇന്ത്യൻ ആരാധകർക്ക് ആശങ്ക

നാളെ ടി20 ലോകകപ്പ് ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ ഇന്ത്യൻ ആരാധകരിൽ ആശങ്ക ഉയരുന്നുണ്ട . സോഷ്യൽ മീഡിയയിൽ “അഹമ്മദാബാദ് കേഴ്സ്” അഥവാ “അഹമ്മദാബാദ് ജിൻക്‌സ്” എന്ന പേരിൽ നിരവധി പോസ്റ്റുകളാണ് പ്രചരിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായിട്ടുണ്ടെങ്കിലും ഇവിടെ നടന്ന ഉയർന്ന സമ്മർദ്ദമുള്ള ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഇതുവരെ വിജയം നേടാനായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News