T20 World Cup 2026: ആദ്യ വിജയം തേടി നെതർലാൻഡ്സ്; ജയിച്ചു തുടങ്ങാൻ നമീബിയ

ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ നെതർലാൻഡ്സും നമീബിയയും തമ്മിലുള്ള മത്സരം നാളെ ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ വിറപ്പിച്ച നെതർലാൻഡ്സിന്റെ രണ്ടാം മത്സരവും നമീബിയയുടെ ആദ്യ മത്സരവുമാണ് ഇത്.

ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ പാകിസ്താനെതിരെ അവസാന ഓവർ വരെ പൊരുതിയെങ്കിലും നെതർലാൻഡ്സ് തോൽവി വഴങ്ങി. ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് നയിച്ച സംഘം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നിർണായക ഘട്ടങ്ങളിൽ ഭാഗ്യം കൈവിട്ടു. മത്സരത്തിലെ പ്രധാന താരം നെതർലാൻഡ്സിന്റെ നായകൻ സ്കോട്ട് എഡ്വേർഡ്സ് തന്നെയാകും. ബൗളിംഗിൽ ലോഗൻ വാൻ ബീക്ക് തിരിച്ചുവരവ് നടത്തുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. മൊത്തത്തിൽ, അനുഭവസമ്പത്തും സ്ഥിരതയും കണക്കിലെടുത്താൽ നെതർലാൻഡ്സിനാണ് നേരിയ മുൻതൂക്കം.

Also Read: വിജയത്തുടക്കത്തോടെ ലങ്കൻ പട: അയർലൻഡിനെ 20 റണ്ണകലെ വീഴ്ത്തി

അതേസമയം, നമീബിയ വാം-അപ്പ് മത്സരങ്ങളിൽ സ്കോട്ട്ലൻഡിനെ തോൽപ്പിച്ചെങ്കിലും ഇന്ത്യ എ ടീമിനോട് വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ തുടർച്ചയായ നാലാമത്തെ ടി20 ലോകകപ്പിൽ കളിക്കാനെത്തുന്ന ടീമിനെ എഴുതിത്തള്ളാൻ പറ്റില്ല. റൂബൻ ട്രംപെൽമാന്റെ അനുഭവസമ്പത്ത് ടീമിന് കരുത്താണ്.അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ പിച്ച് സാധാരണയായി ബാറ്റിംഗിന് അനുകൂലമായതാണ്. ചെറിയ ബൗണ്ടറികൾ കാരണം ഉയർന്ന സ്കോറിംഗ് പ്രതീക്ഷിക്കാം. പകൽ മത്സരമായതിനാൽ തുടക്കത്തിൽ പേസർമാർക്ക് ചെറിയ സഹായം ലഭിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News