
ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ന്യൂസീലാൻഡിനെതിരെ മികച്ച സ്കോർ പടുത്തുയർത്തി യുഎഇ. ടോസ് നേടി ഏവരെയും ഞെട്ടിച്ചുകൊണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത എമിറാറ്റിപട നിശ്ചിത 20 ഓവറുകളിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് സ്കോർ ചെയ്തു.
നായകൻ മുഹമ്മദ് വസീമിന്റെയും അലിഷൻ ഷറഫുവിന്റേയും അർദ്ധസെഞ്ചുറികളാണ് ടീമിനെ മികച്ച സ്കോറിലേക്കു എത്തിച്ചത്. പുറത്താകാതെ 66 റൺസെടുത്ത വസീം 45 പന്തുകളിൽ നാലു ഫോറും മൂന്നു സിക്‌സും അടിച്ചു. ഷറഫു 47 പന്തുകളിൽ 55 റൺസെടുത്തു. രണ്ടു വിക്കറ്റ് നേടിയ മാറ്റ് ഹെന്രി ആയിരുന്നു കിവി ബൗളർമാരിൽ മികച്ച് നിന്നത്. ന്യൂസീലാൻഡിനു വേണ്ടി ഡഫി , ഫെർഗുസൺ, സാന്റ്നർ ഫിലിപ്പ്സ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

