ഇന്ത്യ-ന്യൂസിലൻഡ് നാലാം ടി20: വിശാഖപട്ടണത്ത് ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് മികച്ച തുടക്കം

siefert

വിശാഖപട്ടണത്ത് നടക്കുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ന്യൂസീലാൻഡിനു മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനയക്കപ്പെട്ട കിവീസ് പവർപ്ലേയിലെ ഓപ്പണർ ടിം സൈഫർറ്റിന്റെ കൂറ്റനടികളുടെ മികവിൽ ആറോവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 71 റൺസ് നേടി. 21 പന്തിൽ 46 റൺസ് നേടിയ സൈഫർറ്റിന്റെ മാരക ബാറ്റിംഗ് ആണ് കളിയിൽ ആധിപത്യം സ്ഥാപിക്കാൻ കിവീസിന് സഹായകരമായതു. ഫീൽഡ് നിയത്രണങ്ങളുള്ള ആദ്യ ആറോവറിൽ ഇന്ത്യൻ പേസർമാരായ ഹർഷിത് റാണയും അർഷദീപ് സിങ്ങും കിവി വിക്കറ്റ്കീപ്പറിന്റെ ബാറ്റിലെ ചൂടറിഞ്ഞു. മറുവശത്ത് ഡെവോൺ കോൺവേ ഉറച്ച് നിന്നതോടെ കിവീസ് മികച്ച സ്‌കോറിയിലേക്കു കുതിച്ചു.

Also Read: ഇന്ത്യ-ന്യൂസിലൻഡ് നാലാം ടി20: വിശാഖപട്ടണത്ത് ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ച് ഇതിനകം തന്നെ പരമ്പര ഇന്ത്യ സ്വന്തമാക്കിയതിനാൽ ഇരു ടീമുകളും അടുത്ത മാസം ആരംഭിക്കുന്ന ടി 20 ലോകകപ്പിനുള്ള അവസാനഘട്ട തയ്യാരെടുപ്പിനുള്ള അവസരമായാണ് ശേഷിക്കുന്ന മത്സരങ്ങളെ കാണുന്നത്.ശേഷിക്കുന്ന മത്സരങ്ങളോടെ മികച്ച ബൗളിംഗ് കോമ്പിനേഷൻ കണ്ടെത്താൻ ആണ് ഇന്ത്യയുടെ ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News