T20 World Cup 2026| സെമിയിൽ ന്യൂസിലാന്റിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച

കൊൽക്കത്തയിൽ നടക്കുന്ന ടി‑20 ലോകകപ്പ് സെമിഫൈനൽ മൽസരത്തിൽ ന്യൂസിലാന്റിനെതിരെ ദക്ഷിണാഫ്രിക്ക പൊരുതുന്നു. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്ക 10 ഓവറുകൾക്ക് ശേഷം 77/4 എന്ന നിലയിലാണ്. ടൂര്ണമെന്റിലുടനീളം എതിരാളികളെ അടിച്ചു തകർത്ത ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിറയെ ചിട്ടയുള്ള ബൗളിംഗ് കൊണ്ട് കിവിപട പിടിച്ചുകെട്ടുകയായിരുന്നു.

കളിയുടെ രണ്ടാം ഓവറിലെ തുടർച്ചയായ പന്തുകളിൽ ഓപ്പണർ ക്വിന്റൻ ഡി‌കോക്കും (10) റയാൻ റിക്കിൽട്ടനും (0) പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക വലിയ സമ്മർദ്ദത്തിലായി. അധികം വൈകാതെ നായകൻ എയ്‌ഡൺ മാർക്ക്റം 18 റൺസെടുത്ത് പുറത്തായപ്പോൾ സൂപ്പർതാരം ഡേവിഡ് മില്ലർ 6 റൺസെടുത്ത് മടങ്ങി.

Also Read: T20 World Cup 2026| ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാൻഡ്

ഒരു വശത്ത് 25 ബോളിൽ 34 റൺസ് അടിച്ചു ഡ്യൂവാൾഡ് ബ്രെവിസ് നിൽക്കുന്നുണ്ടെങ്കിലും ഇനിയുള്ള താരങ്ങൾക്കു മികച്ച പിന്തുണ നൽകാൻ കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു.ന്യൂസിലാന്റിന്റെ ബൗളർമാരായ കോൾ മക്കോഞ്ചിയും റചിൻ രവിംദ്രയും രണ്ട് വിക്കറ്റുകൾ വീതം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News