
വിവാദങ്ങൾക്കും ആദ്യ മത്സരത്തിലെ കഷ്ടിചുള്ള രക്ഷപ്പെടലിനും ശേഷം പാകിസ്ഥാൻ ചൊവ്വാഴ്ച അമേരിക്കയെ നേരിടും. കഴിഞ്ഞ ലോകകപ്പിൽ യുഎസിനോട് ഏറ്റ തോൽവി പാകിസ്താനെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. നെതർലാൻഡ്സിനെതിരെ 148 റൺസ് പിന്തുടർന്ന പാകിസ്താൻ വിജയിച്ചെങ്കിലും മധ്യനിരയുടെ തകർച്ച ടീമിനെ ഇപ്പോഴും അലട്ടുന്നുണ്ട്. ഫഹീം അഷ്‌റഫിന്റെ കരുത്തുറ്റ പ്രകടനമാണ് അവരെ രക്ഷപ്പെടുത്തിയത്.
ബാറ്റിംഗിൽ ബാബർ അസമിനും സൈം അയൂബിനും മേൽ സമ്മർദ്ദം വർധിച്ചിട്ടുണ്ട്. നായകൻ സൽമാൻ അലി അഘ, സമ്മർദ്ദഘട്ടങ്ങൾ നന്നായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത തുറന്നുപറഞ്ഞു.ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയെ ഞെട്ടിച്ച ശേഷം പരാജയപ്പെട്ട യുഎസിന്, സിന്ഹലീസ് സ്പോർട്സ് ക്ലബ്ബിൽ നടക്കുന്ന മത്സരത്തിൽ ജയം അനിവാര്യമാണ്. കഴിഞ്ഞ ലോകകപ്പിൽ അവരെ സ്വന്തം മണ്ണിൽ തകർത്തത് യാങ്കിപട മറന്നുകാണില്ല.
Also Read: T20 World Cup 2026: ഒന്നാമതാകാൻ ന്യൂസിലാൻഡ്; അട്ടിമറിക്കാൻ യുഎഇ
അതേസമയം,യുഎസിനായി, ക്യാപ്റ്റൻ മോനാങ്ക് പട്ടേൽ നയിക്കുന്ന ബാറ്റിംഗ് നിര പവർപ്ലെയിൽ മെച്ചപ്പെടേണ്ടതുണ്ട്. ഷാഡ്ലി വാൻ സ്കാൽക്വിക് നയിച്ച ബൗളിംഗ് ആക്രമണം പ്രതീക്ഷ നൽകുമ്പോൾ, സൗരഭ് നെത്രാവൽക്കറുടെ ഫോമില്ലായ്മ ഒരു കുറവ് തന്നെയാണ്. ശ്രീലങ്കയിലെ സാഹചര്യങ്ങളിൽ യുഎസിന് അപ്രതീക്ഷിത വിജയം ആവർത്തിക്കാനാകുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

