
ഐപിഎൽ സീസൺ അടുത്തെത്തുന്നതിനിടെ രാജസ്ഥാൻ റോയൽസിന്റെ ഹോം വേദി സംബന്ധിച്ച് വലിയ ചർച്ചകൾ ഉയരുന്നു. ആദ്യഘട്ടത്തിൽ ജയ്പൂരിന് പകരം പൂണെയിലേക്ക് മാറാൻ ആലോചിച്ചിരുന്ന റോയൽസ്, ഇപ്പോൾ ചില നിബന്ധനകളോടെ ജയ്പൂരിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സവായി മാൻസിംഗ് സ്റ്റേഡിയത്തിലെ സൗകര്യങ്ങളിലെ അപാകതകളാണ് മാനേജ്മെന്റിന്റെ പ്രധാന ആശങ്ക.
സീസൺ മാർച്ച് 26ന് ആരംഭിക്കാനിരിക്കെ ഫ്രാഞ്ചൈസി സംസ്ഥാനത്തിന് പുറത്തേക്ക് പോകാതിരിക്കുവാനായി വിഷയത്തിൽ രാജസ്ഥാൻ സർക്കാരും ഇടപെട്ടതായാണ് സൂചന. ബിസിസിഐ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, ജയ്പൂരിൽ തന്നെ തുടരാനുള്ള സാധ്യത പരിശോധിക്കണമെന്ന് റോയൽസ് മാനേജ്മെന്റിനോട് നിർദേശിച്ചതായി അറിയുന്നു. ജയ്പൂരിൽ തുടരുകയാണെങ്കിൽ ഏഴ് ഹോം മത്സരങ്ങളിൽ നാല് എണ്ണം അവിടെ നടക്കും; ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ഗുവാഹത്തിയിൽ നടക്കും.
Also Read: ടി20 ലോകകപ്പിൽ പാകിസ്ഥാനെ തോൽപിക്കാൻ പുതിയ അടവുമായി ഇന്ത്യ
അതേസമയം, ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ അനിശ്ചിതത്വം കാരണം ആർസിബി മറ്റ് വേദികൾ തേടുകയാണ് എന്നാണ് റിപ്പോർട്ട്. ആദ്യം മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയം പരിഗണിച്ചുവെങ്കിലും മുംബൈ ഇന്ത്യൻസിന്റെ താൽപര്യക്കുറവ് കാരണം നീക്കം ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. നിലവിൽ തിരുവനന്തപുരവും ഇൻഡോറും റായ്‌പൂരും ഉൾപ്പടെ മറ്റു നഗരങ്ങളിലാണ് ആർസിബി മാനേജ്‌മെന്റിന്റെ കണ്ണെന്നാണ് റിപ്പോർട്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

