
രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരായ മത്സരത്തിൽ മുംബൈ താരങ്ങൾ ഫീൽഡിങ്ങിനിടെ മാസ്‌ക് ധരിച്ചുവന്നത് ശ്രദ്ധ പിടിച്ച്പറ്റി. മുംബൈയുടെ സർഫരാസ് ഖാൻ, ഹിമാൻഷു സിങ് എന്നിവരും പിന്നീട് മുസീർ ഖാനും പൊടിമാലിന്യത്തിൽ നിന്ന് സംരക്ഷണം നേടാൻ മാസ്‌ക് ഉപയോഗിച്ചു.
The pollution and nearby construction has ensured Mumbai players wear mask while playing #RanjiTrophy game. pic.twitter.com/ZM5F6HbLLi
— Devendra Pandey (@pdevendra) January 29, 2026
ക്രിക്കറ്റ് കളികൾ മാലിന്യപ്രശനങ്ങളുള്ള നഗരങ്ങളിൽ നടക്കുമ്പോൾ താരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് അതീവ ശ്രദ്ധ വേണമെന്ന് അഭിപ്രായം ഉയർന്നു.നേരത്തെ, മത്സരം ആരംഭിച്ചപ്പോൾ, കളിക്കാരും അധികൃതരും ആരാധകരും മഹാരാഷ്ട്ര ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ അജിത് പവാറിന് ആദരസൂചകമായ ഒരു നിമിഷം പ്രാർത്ഥനാപൂർവം നിന്നു.ടോസ് നേടിയ മുംബൈക്കെതിരെ , ദില്ലിക്ക് മോശമായ തുടക്കം ആയിരുന്നു എന്നാൽ സനത് സാംഗ്വാൻ ശക്തമായ പ്രകടനത്തോടെ 118 റൺസ് നേടി, ടീമിനെ 220/8 വരെ എത്തിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


