
ലോകകപ്പ് അതിന്റെ ക്ലൈമാക്സിലേക്ക് നീങ്ങുമ്പോൾ മുൻ ചാമ്പ്യന്മാരായ ഇന്ത്യയും വെസ്റ്റ് ഇൻഡീസും നാളെ ഏറ്റുമുട്ടുക ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന പോരാട്ടത്തിലാണ്.ടൂർണ്ണമെന്റിലുടനീളം അജയ്യരായി നീങ്ങിയ ഇരുടീമുകൾക്കും ദക്ഷിണാഫ്രിക്കയോടേറ്റ സൂപ്പർ ഏട്ടിലെ തോൽവിയാണു വിനയായത്. നാളെ രാത്രി കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇരു ടീമുകളും ഇറങ്ങുമ്പോൾ മുന്നിലുള്ളത് സെമി ഫൈനലിലേക്ക് കടക്കാനുള്ള അവസാന കവാടം ആണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഒരു ചൂടേറിയ സായാഹ്നമാണ് പ്രതീക്ഷിക്കുന്നത്. മഴയ്ക്ക് സാധ്യതയില്ല. പിച്ച് വരണ്ട സ്വഭാവമുള്ളതാണ്.
ഇന്ത്യയ്ക്ക് മുന്നിലുള്ള വഴി ജയം മാത്രമാണ്. തോൽക്കുകയോ മത്സരം മുടങ്ങുകയോ ചെയ്‌താൽ സെമി കാണാതെ മടങ്ങാം. ദക്ഷിണാഫ്രിക്കക്കെതിരായ ഒരു തോൽവിയെന്ന ചെറിയ പിഴവിന് ശേഷം ഇന്ത്യ തിരിച്ചുവരവ് നടത്തുമെന്നതാണ് പൊതുവായ വിലയിരുത്തൽ. എന്നാൽ, ഈ ഫോർമാറ്റിന്റെ ആത്മാവ് തന്നെ അനിശ്ചിതത്വവും സമ്മർദ്ദവുമാണ്. സിംബാബ്‌വെയ്ക്കെതിരായ അവസാന മത്സരം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ബാറ്റിംഗ് നിര സഞ്ജു സാംസണിന്റെ തിരിച്ചുവരവോടെ സെറ്റ് ആയിട്ടുണ്ട്. സഞ്ജുവിന്റെ അതിവേഗ ബാറ്റിംഗിനൊപ്പം അഭിഷേക് ശർമ്മയും തിലക് വർമ്മയും ഫോം കണ്ടെത്തിയത് ഇന്ത്യൻ ആരാധകർക്ക് ആശ്വാസം നൽകിയിട്ടുണ്ട്. ബൗളിംഗിൽ ഇന്ത്യയ്ക്ക് വ്യക്തമായ മുൻതൂക്കം ഉണ്ട്. വേഗവും സ്പിന്നും ചേർന്ന ഇന്ത്യയുടെ ബൗളിംഗ് യൂണിറ്റ് മത്സരങ്ങൾ ഒറ്റയ്ക്ക് ജയിക്കാൻ കഴിവുള്ളതാണ്. വരുൺ ചക്രവർത്തിക്ക് താളം കണ്ടെത്താൻ കഴിഞ്ഞാൽ വെസ്റ്റ് ഇൻഡീസ് കളിക്കാർ നന്നായി വിയർക്കും.
ഇന്ത്യ (സാധ്യത XI): അഭിഷേക് ശർമ്മ, സഞ്ജു സാംസൺ ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷദീപ് സിംഗ്, ജസ്‌പ്രിത് ബുമ്ര, വരുണ് ചക്രവർത്തി.
Also Read: പാലക്കാട് സ്പോർട്സ് ഹബ്ബ് ജില്ലയുടെ മുഖച്ഛായ മാറ്റും: മന്ത്രി എം.ബി. രാജേഷ്
അതേസമയം, വെസ്റ്റ് ഇൻഡീസ് നിരയിൽ കൂറ്റനടിക്കാരുടെ ഒരു വൻ നിര തന്നെ ഫോമിൽ എത്തിയിട്ടുണ്ട്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ പരത്തിയ ടീമാണ് അവർ. ടൂര്ണമെന്റിലുടനീളം വിൻഡീസ് ബാറ്റിങ്ങിന്റെ നെടുംതൂണായ ഷിംറോൺ ഹെറ്റമൈറിനെ ആവും ഇന്ത്യ ഏറ്റവും ഭയക്കേണ്ടത്. വെസ്റ്റ് ഇൻഡീസ് ബൗളിംഗ് കൂടുതലായി പ്രതിരോധാത്മക സ്വഭാവമുള്ളതാണ്. ഇത് വെസ്റ്റ് ഇൻഡീസിന് റോസ്റ്റൺ ചേസിനെ നിർണായകമാക്കുന്നു. ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ കൂടുതലായും ഇടത് കൈയ്യൻ ബാറ്റർമാരുള്ള സാഹചര്യത്തിൽ, ഇടതുകൈക്കാരെതിരെ പന്ത് പുറത്തേക്ക് തിരിക്കുന്ന ചേസ് ഇടയ്ക്ക് തലവേദന സൃഷ്ടിച്ചേക്കാം.
വെസ്റ്റ് ഇൻഡീസ് (സാധ്യത XI):
ബ്രാൻഡൻ കിംഗ്, ഷായ് ഹോപ്പ് , ഷിംറോൺ ഹെറ്റ്മയർ, റോവ്മൻ പോവൽ, റോസ്റ്റൺ ചേസ്, ഷെർഫെയ്ൻ റദർഫോർഡ്, റൊമാരിയോ ഷെഫേർഡ്, ജേസൺ ഹോൾഡർ, മാത്യു ഫോർഡ്, ഗുഡകേഷ് മോത്തി, ഷമാർ ജോസഫ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


