700 വിക്കറ്റുകൾ! ടി20 ലോകത്ത് പുതിയ രാജാവായി റാഷിദ് ഖാൻ

ടി20 ക്രിക്കറ്റിൽ 700 വിക്കറ്റുകൾ നേടുന്ന ആദ്യ ബൗളറായി ചരിത്രം സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ നായകൻ റാഷിദ് ഖാൻ. യുഎഇക്കെതിരായ മത്സരത്തിൽ മുഹമ്മദ് അർഫാനെ ഹിറ്റ് വിക്കറ്റ് പുറത്താക്കിയാണ് റാഷിദ് ഈ അപൂർവ നേട്ടത്തിലെത്തിയത്. മത്സരത്തിന് മുമ്പ് 699 വിക്കറ്റുകളുമായി ഇറങ്ങിയ റാഷിദ്, തന്റെ അവസാന ഓവറിലാണ് ചരിത്രം കുറിച്ചത്.ഡൽഹിയിയിൽ നടന്ന നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാൻ യുഎഇയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി.

Also Read: അവസാന ഓവറിൽ വിജയം പിടിച്ചെടുത്ത് അഫ്ഗാനിസ്ഥാൻ! യുഎഇയെ തകർത്തത് 5 വിക്കറ്റുകൾക്ക്

ടി20 ഫോർമാറ്റിലെ എക്കാലത്തെയും മുൻനിര വിക്കറ്റ് വേട്ടക്കാരനായ റാഷിദ് ഏറെക്കാലമായി പട്ടികയിൽ മുന്നിലാണ്. വിരമിച്ച കരീബിയൻ ഇതിഹാസങ്ങളായ ഡ്വെയ്ൻ ബ്രാവോയും (631) സുനിൽ നറൈനുമാണ് (613) അദ്ദേഹത്തിന്റെ പിന്നിലുള്ളത്. ടി20 അന്താരാഷ്ട്ര വിക്കറ്റുകളുടെ കാര്യത്തിലും റാഷിദ് തന്നെയാണ് 191 വിക്കറ്റുകളുമായ് ഒന്നാമത്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത് ന്യൂസിലാൻഡിന്റെ ടിം സൗത്തിയും (164), ഇഷ് സോധിയും (162) ആണ്.2023ലെ ശസ്ത്രക്രിയയ്ക്ക് ശേഷം പഴയ ഫോമിലേക്ക് മടങ്ങിയെത്താൻ ശ്രമിക്കുന്ന റാഷിദിന് , ഈ ലോകകപ്പിൽ ഇതുവരെ തിളങ്ങാൻ സാധിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News