
ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് സെമിഫൈനൽ പ്രവേശനം സമ്മാനിച്ച് മലയാളി താരം സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിനെതിരെ 97 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു, ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചു.
ചരിത്രം തിരുത്തിയ ഇന്നിംഗ്സ്!
ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റൺചേസാണ് ഈ മത്സരത്തിൽ സാധ്യമായത്. സമ്മർദ്ദ ഘട്ടത്തിൽ സമ്മർദ്ദത്തെ തന്നെ കീഴടക്കിയ സഞ്ജുവിന്റെ മികവായിരുന്നു ഇന്ത്യൻ വിജയത്തിന്റെ അടിസ്ഥാനം.വെറും 50 പന്തുകളിൽ 12 ഫോറും 4 സിക്‌സും ഉൾപ്പെടെ പുറത്തകാതെ 97 റൺസ് — സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സായി ഇത് വിലയിരുത്തപ്പെടുന്നു. അസാധാരണ പ്രകടനത്തിന് സഞ്ജുവിന് പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരവും ലഭിച്ചു.
Also Read: സഞ്ജു ഷോ! കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ
കോഹ്ലിയുടെ റെക്കോർഡ് തകർന്നു!
ഈ ഇന്നിംഗ്സിലൂടെ സഞ്ജു മറ്റൊരു ചരിത്ര നേട്ടവും സ്വന്തമാക്കി. ടി20 ലോകകപ്പിൽ റൺചേസിൽ ഒരു ഇന്ത്യൻ താരം നേടിയ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡ് ഇനി സഞ്ജുവിന്റെ പേരിലാണ്.മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത് വിരാട് കോഹ്ലി ആയിരുന്നു. 2022 ലെ ലോകകപ്പിൽ പാകിസ്ഥാനെതിരെ 160 റൺസ് ലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ കോഹ്ലി പുറത്തകാതെ നേടിയ 82 റൺസാണ് ഇതുവരെ റെക്കോർഡായിരുന്നത്. ഇപ്പോൾ സഞ്ജു ആ നേട്ടം മറികടന്നു!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

