റെക്കോർഡ് ഷോ: കാര്യവട്ടം ടി20യിൽ റെക്കോർഡുകളുടെ പെരുമഴ

ഇന്ത്യ-ന്യൂസിലൻഡ് ടി20 പാരമ്പരയിലെ അവസാന മത്സരം ചരിത്രത്തിൽ പതിഞ്ഞു. 500-റിനടുത്ത് റൺസ് വിരിഞ്ഞ മത്സരത്തിൽ തിരുത്തിക്കുറിക്കപ്പെട്ടത് അനവധി റെക്കോർഡുകൾ ആണ്. മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ നേടിയ 271 റൺസ് , ന്യൂസിലൻഡിനെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ടി20 സ്കോർ ആണ് . ഓസ്‌ട്രേലിയ അടിച്ച 245/5 റൺസ് എന്ന റെക്കോർഡ് ആണ് ഇപ്പോൾ മറികടന്നത്. ഓവർ 11–20 ൽ ഇന്ത്യ നേടിയ 169 റൺസ്, ഫുൾ മെംബർ ടീമിനെതിരെ ഇന്ത്യ നേടിയ ഏറ്റവും ഉയർന്ന റൺസ് ആണെന്നും ശ്രദ്ധേയമാണ്.

ഇന്ത്യയുടെ മത്സരത്തിൽ നേടിയ 23 സിക്‌സുകൾ, ഒരു ഫുൾ മെംബർ ടീമിനെതിരെ ഏറ്റവും അധികം സിക്സുകൾ നേടിയ ദക്ഷിണാഫ്രിക്കൻ ടീമിന്റെ റെക്കോർഡിന് ഒപ്പമെത്തി. സീരീസിൽ ഇന്ത്യ 69 സിക്‌സുകൾ നേടി, ഇതോടെ ഒരു ബൈലാറ്ററൽ പരമ്പരയിൽ ഒരു ടീം അടിക്കുന്ന ഏറ്റവും കൂടുതൽ സിക്സുകൾ എന്ന റെക്കോർഡും ഇന്ത്യക്ക് സ്വന്തമായി. മത്സരത്തിൽ ആകെ പിറന്ന 36 സിക്‌സുകൾ ഫുൾ മെംബർ ടീമുകളുടെ മത്സരത്തിൽ പിറന്ന ഏറ്റവും കൂടുതൽ സിക്സുകൾ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി.

റെക്കോര്ഡുകളുടെ കാര്യത്തിൽ കിവി പടയും പിന്നിലായില്ല. തങ്ങളുടെ പവർ പ്ലേയിൽ 79/1 റൺസ് നേടി ന്യൂസിലൻഡ്, ഇന്ത്യയെതിരെ പവർ പ്ലേയിൽ ഏറ്റവും ഉയർന്ന റൺസ് എന്ന റെക്കോർഡ് സ്വന്തമാക്കി. പവർ പ്ലേയിൽ 57 റൺസ് നേടിയ ഫിൻ അലൻ , ഇന്ത്യക്കെതിരെ പവർ പ്ലേയിൽ ഏറ്റവും ഉയർന്ന സ്‌കോർ കൈവരിച്ച താരം ആയി മാറി.

Also Read: സന്തോഷ് ട്രോഫിയിൽ കേരളത്തിന് തോൽവി; ക്വാർട്ടർഫൈനലിൽ എതിരാളി ആസാം

മത്സരത്തിൽ ഒരുപാടു വ്യക്തിഗത റെക്കോർഡുകളും പിറന്നു. 42 ബോളുകളിൽ സെഞ്ചുറി നേടിയ ഇഷാൻ കിഷാൻ, ന്യൂസിലൻഡിനെതിരെ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരനായി. നായകൻ സുര്യകുമാർ യാദവ് ആകട്ടെ ഏറ്റവും കുറഞ്ഞ പന്തുകളിൽ 3000 അന്താരാഷ്ട്ര ടി20 റൺസുകൾ എന്ന ലോക റെക്കോർഡ് സ്വന്തം പേരിലാക്കി.

ചില കൗതുകമുള്ള റെക്കോർഡുകളും മത്സരത്തിൽ പിറന്നു. 51 റൺസ് വിട്ടുകൊടുത്തു 5 വിക്കറ്റ് വീഴ്ത്തിയ ആർഷദീപ് സിംഗ് ടി20 ചരിത്രത്തിലെ ഏറ്റവും ചെലവേറിയ അഞ്ചു വിക്കറ്റ് നേട്ടക്കാരനായി.വിക്കറ്റ് നേടാതെ 58 റൺസ് വഴങ്ങിയ ജസ്പ്രീത് ബുമ്രയുടെ , ടി20 കരിയറിലെ ഏറ്റവും മോശമായ ബൗളിംഗ് പ്രകടനത്തിനും കാര്യവട്ടം വേദിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News