ശിഖർ ധവാന് ആശ്വാസം! മുൻഭാര്യയോട് 5.7 കോടി രൂപ തിരികെ നൽകാൻ ഉത്തരവിട്ട് കോടതി

ഓസ്‌ട്രേലിയൻ കോടതി വിവാഹ മോചനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകൾ ഇന്ത്യയിൽ മുൻ ക്രിക്കറ്റ് താരം ശിഖർ ധവാന് ബാധകമല്ലെന്ന് ഡൽഹിയിലെ പടിയാല ഹൗസ് കോടതി വ്യക്തമാക്കി. മുൻഭാര്യ ആയിഷ മുഖർജിക്കെതിരെ ധവാൻ സമർപ്പിച്ച സിവിൽ ഹർജിയിലാണ് കോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പറഞ്ഞത്. സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട വിദേശ കോടതിയുടെ ഉത്തരവുകൾ ഇന്ത്യയിൽ നടപ്പാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

ധവാൻ ഒപ്പുവെച്ച സാമ്പത്തിക കരാറുകളും അനുബന്ധ രേഖകളും ഭീഷണി, നിർബന്ധം, തട്ടിപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയതെന്ന വാദം കോടതി അംഗീകരിച്ചു. അതിനാൽ അവ അസാധുവാണെന്നും കോടതി പ്രഖ്യാപിച്ചു.

ഓസ്‌ട്രേലിയയിലെ ബെർവിക്, ക്ലൈഡ് നോർത്ത് പ്രദേശങ്ങളിലുള്ള സ്വത്തുക്കളുടെ വിൽപ്പനയിലൂടെ ലഭിച്ച തുക തിരികെ നൽകാൻ കോടതി നിർദേശിച്ചു. ബെർവിക് സ്വത്തിൽ നിന്ന് ഇടക്കാല സ്വത്ത് തീർപ്പാക്കലായി ലഭിച്ച 5.7 കോടി രൂപയും ക്ലൈഡ് നോർത്തിലെ സ്വത്തിൽ നിന്ന് ലഭിച്ച 82,000 ഓസ്‌ട്രേലിയൻ ഡോളറും തിരികെ നൽകണം. ഹർജി സമർപ്പിച്ച തീയതി മുതൽ പൂർണ്ണമായും തുക നൽകുന്നത് വരെ വാർഷികം 9 ശതമാനം പലിശയും നൽകണമെന്നും കോടതി നിർദേശിച്ചു.

Also Read: രഞ്ജി ഫൈനലിൽ റൺമഴ! കര്‍ണാടകയ്ക്കെതിരെ 600-ലേക്ക് കുതിച്ച് ജമ്മു കശ്മീർ

ഓസ്‌ട്രേലിയൻ കോടതിയുടെ ആന്റി-സ്യൂട്ട് ഇൻജങ്ഷൻ ഉത്തരവ് ധവാനെതിരെ പ്രാബല്യത്തിൽ വരുത്തുന്നതിൽ നിന്നും പ്രതിയെ കോടതി വിലക്കി. പ്രതിയുടെ അഭാവത്തിൽ കേസ് ഏകപക്ഷീയമായി പരിഗണിച്ചാണ് വിധി പ്രസ്താവിച്ചത്. 2023ൽ ഡൽഹി കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News