ലോകകപ്പ് നേടാനായില്ലെങ്കിൽ ഗൗതം ഗംഭീറിനെ നീക്കി ലക്ഷ്മണിനെ പരിശീലകനാക്കണമെന്ന് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ഗൗതം ഗംഭീറിന്റെ ഭാവി സംബന്ധിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരിയുടെ വിവാദ പരാമർശം. ടി20 ലോകകപ്പ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചില്ലെങ്കിൽ, ഗംഭീറിനെ കോച്ച് സ്ഥാനത്ത് നിന്ന് നീക്കാൻ ബിസിസിഐ തയ്യാറാകണമെന്ന് തിവാരി പറഞ്ഞു.

ഒരു അഭിമുഖത്തിൽ സംസാരിച്ച തിവാരി, ഗംഭീറിന് ബിസിസിഐ മികച്ച പിന്തുണ നൽകിയിട്ടുണ്ടെങ്കിലും, ഫലം ലഭിക്കാത്ത പക്ഷം കർശന നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി. “ബി സി സി ഐ ബുദ്ധിമുട്ടുള്ള തീരുമാനം എടുക്കണം. കരാർ കാലാവധി വരെ തുടരുമെന്ന് സെക്രട്ടറി പറഞ്ഞിട്ടുണ്ടെങ്കിലും, ലോകകപ്പ് കിരീടം നേടാനായില്ലെങ്കിൽ ഗംഭീറിനെ നീക്കേണ്ടി വരും,”

Also Read: തീപാറുന്ന ബാറ്റിംഗ് : ഷഹീൻ അഫ്രിദിയെ ഒരോവറിൽ 21 റൺസ് അടിച്ച് ബാബർ അസം

ഗംഭീറിന്റെ പിന്‍ഗാമിയെ നിയമിക്കുന്നതിലും ക്രമബദ്ധമായ നടപടിക്രമം വേണമെന്നും തിവാരി അഭിപ്രായപ്പെട്ടു. അടുത്ത ഇന്ത്യൻ ഹെഡ് കോച്ചായി വി വി എസ് ലക്ഷ്മണിനെ അദ്ദേഹം ശക്തമായി പിന്തുണച്ചു.“മികച്ച വിജയശതമാനവും അനുഭവസമ്പത്തും ഉള്ള, സമചിത്തതയുള്ള മികച്ച മനുഷ്യനാണ് ലക്ഷ്മൺ,” തിവാരി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News