
സിംബാബ്‍വെയ്‌ക്കെതിരായുള്ള ലോകകപ്പിലെ സൂപ്പർ എട്ടു പോരാട്ടാത്തതിൽ ഇന്ത്യയ്ക്ക് വമ്പൻ സ്കോർ. ചെന്നൈ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 4 നഷ്ടത്തിൽ 256 റൺസ് നേടി. ഈ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. അഭിഷേക് ശർമ 30 പന്തുകളിൽ 55 റൺസ് നേടിയപ്പോൾ , ഹാർദിക് പാണ്ഡ്യ 23 പന്തുകളിൽ 50 റൺസ് നേടി പുറത്തകാതെ നിന്നു. തിലക് വർമ്മ 16 ബോളിൽ പുറത്തകാതെ 44 റൺസ് നേടി തിളങ്ങി.
Also Read: ചെന്നൈയിൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം; സഞ്ജു പുറത്ത്
നേരത്തെ സഞ്ജു സാംസൺ (24) നൽകിയ മികച്ച തുടക്കത്തിന് ശേഷം പിന്നാലെയെത്തിയ താരങ്ങളും മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഇഷാൻ കിഷാൻ 38 റൺസും നായകൻ സുര്യകുമാർ യാദവ് 33 റൺസ് നേടി.സിംബാബ്‌വേ ബൗളർമാരിൽ റിച്ചാർഡ് ന്ഗരാവ, ബ്ലെസിംഗ് മുജറബാനി, ടിനോടെൻഡാ മപോസ, സികന്ദർ റാസ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. മികച്ച മാർജിനിൽ ഈ മത്സരം വിജയിച്ചു ഞായറാഴ്ചയുള്ള നിർണായക പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെ മറികടന്ന് സെമിയുറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്‌ഷ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

