ഇന്ത്യ–ന്യൂസിലാൻഡ് ടി20: വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ! പവർ പ്ലേയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം

Ishaan Kishan

കാര്യവട്ടത്ത് ആർത്തുവിളിച്ച ആയിരക്കണക്കിന് ആരാധകരെ നിരാശപ്പെടുത്തി വേഗം മടങ്ങി സഞ്ജു സാംസൺ. ഓപ്പണർ ആയിറങ്ങിയ സഞ്ജു ആറ് റൺസ് നേടി ഫെർഗുസനിന്റെ പന്തിൽ ഔട്ട് ആകുമ്പോൾ ടീം സ്കോർ 31 ആയിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ആറോവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് നേടി.

ഫുൾ ലെംഗ്ത്തിൽ എത്തിയ പന്തിനെ സഞ്ജു ക്രീസിന്റെ അകത്തേക്ക് പിന്നോട്ട് മാറി ലൊഫ്റ്റഡ് ഡ്രൈവ് കളിക്കാൻ ശ്രമിച്ചു. എന്നാൽ ഔട്ട്‌സൈഡ് എഡ്ജ് എടുത്ത പന്ത് സ്ക്വയറിന് പിന്നിലേക്ക് ഉയർന്നു. ഡീപ് ബാക്ക്‌വേഡ് പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന ബെവൺ ജേക്കബ്സ് വേഗത്തിൽ എത്തി മികച്ചൊരു ക്യാച്ച് പിടിക്കുകയായിരുന്നു.സഞ്ജുവിനെ കൂടാതെ 30 റൺസെടുത്ത സഹഓപ്പണർ അഭിഷേക് ശർമ്മയാണ് പുറത്തയത്. നിലവിൽ നായകൻ സൂര്യകുമാർ യാദവും ( 5) ഇഷാൻ കിഷനും (13) ആണ് ക്രീസിൽ. കിവിസിനായി രണ്ടു വിക്കറ്റുകൾ വീഴ്ത്തി ലോക്കി ഫെർഗുസൻ തിളങ്ങി.

ഇന്ത്യ
അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സുര്യകുമാർ യാദവ് , രിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, വരുണ്‍ ചക്രവർത്തി, ജസ്പ്രീത് ബുംറാ

ന്യൂസിലാൻഡ്
ടിം സൈഫർറ് , ഫിൻ അലൻ, റാചിൻ റവീന്ദ്ര, ഗ്ലെൻ ഫിലിപ്പ്സ്, ഡാരിൽ മിച്ചൽ, ബേവൺ ജേക്കബ്സ്, മിച്ചൽ സാന്റർ , കെയിൽ ജെയ്മിസൺ, ഇഷ് സോധി, ലോക്കി ഫെർഗ്യൂസൺ, ജേക്കബ് ഡഫി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News