
മുൻ ഇന്ത്യൻ ഓൾ-റൗണ്ടർ ഇർഫാൻ പത്താൻ സഞ്ജു സാംസൺ ടി 20 സീരീസിലെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ന്യൂസീലൻഡിനെതിരെ നടക്കുന്ന സീരീസിലെ നാലു മത്സരങ്ങളിൽ സാംസണിന്റെ പ്രകടനം മികച്ചതായിരുന്നില്ല.
ഗുവാഹാത്തിയിലെ മൂന്നാം ടി20യിൽ ആദ്യ ബോൾ ഡക്ക് ആയി പുറത്തായത് സാംസണിന്റെ ഫോമിലെ തുടർച്ചയായ വീഴ്ചയെ വീണ്ടും ഉയര്‍ത്തിക്കാട്ടി. പത്താൻ സാംസണിന്റെ കഴിവ് അംഗീകരിച്ചെങ്കിലും, അന്താരാഷ്ട്ര കരിയറിലെ സ്ഥിരതയുടെ പ്രശ്നം എടുത്തു ചൂണ്ടിക്കാട്ടി. ശുബ്മൻ ഗില്ലിന്റെ തിരിച്ചുവരവ് താരത്തിന്റെ ബാറ്റിംഗ് ഓർഡറിൽ സ്ഥാനം മാറുന്നതിന് കാരണമായെന്നും, ഇതോടെ റിതം നഷ്ടമായിരിക്കാം എന്നും പത്താൻ സൂചിപ്പിച്ചു.
Also Read: സഞ്ജു സാംസണിന്റെ ഫോമിൽ ആശങ്ക: സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി സുനിൽ ഗവാസ്‌കർ
ഇന്ത്യയുടെ ടി 20 ടീമിൽ സ്ഥാനങ്ങൾക്കായി മത്സരങ്ങൾ ശക്തമാകുന്നതും, ഇഷാൻ കിഷന്റെ പ്രകടനവും സഞ്ജുവിന്റെ ഭാവിയെ പാട്ടി ചോദ്യം ഉയർത്തുന്നുണ്ട്. പരുക്ക് മാറി തിലക് വർമ്മ തിരിച്ചുവന്നാൽ സഞ്ജുവിന് ടീമിലെ സ്ഥാനം നിലനിർത്താൻ പാടായിരിക്കുമെന്നാണ് പൊതു വിശ്വാസം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


