ബുമ്രയുടെ മാജിക്! സഞ്ജു സാംസൺ പറയുന്നു, ‘അവൻ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല’

മുംബൈയിലെ വാങ്ക്‌ഡെ സ്റ്റേഡിയത്തിൽ നടന്ന ഹൈസ്കോറിങ് സെമിഫൈനലിൽ ഇന്ത്യ 7 റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ടി 20 ലോകകപ്പിന്റെ ഫൈനലിലെത്തി. ഇന്ത്യയുടെ ഓപ്പണർ സഞ്ജു സാംസൺ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അദ്ദേഹം ഈ വിജയം ജസ്പ്രീത് ബുമ്രയുടെ പ്രകടനത്തിന് സമർപ്പിക്കുകയാണെന്നു പറഞ്ഞു. “ബുമ്രയെക്കുറിച്ച് പറയാതെ ഇത് പൂർത്തിയാകില്ല… അവസാന ഓവറുകളിൽ അദ്ദേഹം ബൗളിങ് ചെയ്തില്ലെങ്കിൽ ഞാൻ ഇവിടെ നിൽക്കാൻ കഴിയുമായിരുന്നില്ല,” ” സാംസൺ പറഞ്ഞു.

Also Read: വമ്പൻ മാറ്റം! റാഷിദ് ഖാന് പകരം ഇബ്രാഹിം സദ്രാൻ അഫ്ഗാൻ ടി20 ടീമിന്റെ പുതിയ നായകൻ
മത്സരത്തിൽ പന്തെറിഞ്ഞ മറ്റെല്ലാ ബൗളർമാരും ഓവറിൽ 10 റൺസെന്ന ശരാശരിയിൽ റൺ വഴങ്ങിയപ്പോൾ ബുമ്ര നാലോവറുകളിൽ വെറും 33 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. നിർണ്ണായകമായ 18ആം ഓവറിൽ ആറു റൺസും 16 ആം ഓവറിൽ വെറും എട്ടു റൺസും വഴങ്ങിയ അദ്ദേഹം ഇന്ത്യയുടെ ചെറിയ മാർജിനിലുള്ള വിജയത്തിൽ നിർണായക പങ്കു വഹിച്ചു. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും ബുമ്രയുടെ പ്രകടനം അഭിനന്ദിച്ചു. ഇന്ത്യ ഇനി ലോകകപ്പിന്റെ ഫൈനലിൽ ന്യൂസീലൻഡിനെ അഹമ്മദാബാദിൽ വച്ചുനേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News