
ഡൽഹിയിൽ നടന്ന ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ സിംബാബ്‌വെയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. 154 റൺസെന്ന വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ അഞ്ചു വിക്കറ്റ് ശേഷിക്കെ ലക്ഷ്യത്തിലെത്തി. ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയെ ഡേവാള്‍ഡ് ബ്രെവിസും (42) റയാന്‍ റിക്കെല്‍ട്ടണും (31), ചേർന്നാണ് വിജയത്തിലേക്കെത്തിച്ചത്. ട്രസ്റ്റാൻ സ്റ്റുബ്ബ്സും ജോർജ് ലിൻടെയും അവസാനം വരെ പുറത്താകാതെ നിന്നു. സിംബാബ്‌വെയ്ക്ക് വേണ്ടി നായകൻ സികാന്ദര്‍ റാസ മൂന്നു വിക്കറ്റുകള്‍ നേടി.
Also Read: കൊൽക്കത്ത ത്രില്ലർ! വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യ ആദ്യം ബൗൾ ചെയ്യും; സഞ്ജു ടീമിൽ
നേരത്തെ ടോസ് നേടിയ സിംബാബ്‌വെ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടി.വെറും 43 പന്തിൽ 73 റൺസ് നേടിയ നായകൻ സിക്കന്ദർ റാസയുടെ തകർപ്പൻ ഇന്നിംഗ്സാണ് സിംബാബ്‌വെയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ക്വേന മഫാകയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സിംബാബ്‌വെ നേരത്തെ തന്നെ സെമി കാണാതെ പുറത്തതായി, അതെ സമയം സെമി ഉറപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്കും മത്സരം നിർണായകമല്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

