പല്ലേക്കേലെയിൽ സ്പിൻ ഷോഡൗൺ! ഇംഗ്ലണ്ടും പാകിസ്ഥാനും നേർക്കുനേർ

നാളെ പല്ലേക്കേലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടും, ശ്രീലങ്കക്കെതിരെ ജയത്തോടെ ഗ്രൂപ്പ് ലീഡർ പൊസിഷനിൽ എത്തിയ ഇംഗ്ലണ്ട്, അവരുടെ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ കളിക്കാൻ തയ്യാറാവുകയാണ്. ന്യൂസിലന്‍ഡിനെതിരായ മൽസരം മഴ കാരണം റദ്ദായതിനെ തുടർന്ന് ഒരു പോയിന്റ് ലഭിച്ച പാകിസ്ഥാൻ ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാകും.

ചരിത്രം ഇംഗ്ലണ്ടിന് അനുകൂലമാണ്. ഇരു ടീമുകളും പരസ്പരമുള്ള ടി 20 പോരാട്ടങ്ങളിൽ അവർ 21 മത്സരങ്ങൾ ജയിക്കുകയും 9 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തു. ടി 20 ലോക കപ്പുകളിൽ പാകിസ്ഥാനെതിരെ അവർ 2022 ഫൈനളിൽ ഉൾപ്പെടെ മൂന്ന് വിജയങ്ങളും നേടിയിട്ടുണ്ട്. എങ്കിലും, ഇംഗ്ലണ്ടിന്റെ പ്രശ്നം ടോപ് ഓർഡറിലാണ്. കഴിഞ്ഞ മത്സരത്തിൽ ഫിൽ സാൾട്ട് 62 റണ്ണുകൾ നേടി മികച്ച പ്രകടനം നടത്തിയെങ്കിലും, ജോസ് ബട്ലർ താളം കണ്ടെത്തിയിട്ടില്ല. പാകിസ്ഥാന്റെ സ്പിൻ ബൗളർമാർ അവരെ പരീക്ഷിക്കും.

Also read: “പൂജ്യങ്ങളുടെ ബാറ്റൺ അഭിഷേക് ശർമ്മ ഇഷാൻ കിഷന് കൈമാറി,” പരിഹസിച്ച് മുൻ ഇന്ത്യൻ പരിശീലകൻ

പാകിസ്ഥാന്‍ പ്രതീക്ഷകൾ സഹിബ്‌സദ ഫർഹാന്റെ പ്രകടനത്തിൽ ആണ് . 2025 ജനുവരി മുതൽ ടി 20-യിൽ മികച്ച ഫോമിൽ ഉള്ള ഫർഹാൻ മികച്ച തുടക്കങ്ങൾ ടീമിന് നൽകുന്നുണ്ട്. പല്ലേക്കേലെ പിച്ചു സ്പിൻ ബൗളിങ്ങിന് അനുകൂലമാണ് . അതിനാൽ ഈ മത്സരം സ്പിൻ ബൗളർമാർ നിയന്ത്രിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News