
ഇന്ത്യൻ ടി20 ടീമിന്റെ നായകൻ സൂര്യകുമാർ യാദവ് ചരിത്രനേട്ടം സ്വന്തമാക്കി. ന്യൂസിലൻഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ 30 പന്തിൽ നിന്ന് 63 റൺസ് നേടിയ സൂര്യ, പരമ്പരയിൽ ആകെ 242 റൺസോടെ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് മറികടന്നു. ഒരു ടി20 അന്താരാഷ്ട്ര പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരായ അഞ്ചുമത്സര ടി20 പരമ്പരയിൽ വിരാട് കോഹ്‌ലി 231 റൺസ് നേടിയിരുന്നു. ഈ റെക്കോർഡാണ് സൂര്യകുമാർ യാദവ് ഇപ്പോൾ മറികടന്നത്. എന്നാൽ ഇരുടീമുകൾ തമ്മിലുള്ള ടി20 പരമ്പരയിൽ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന ലോക റെക്കോർഡ് ഇപ്പോഴും മുൻ പാകിസ്ഥാൻ നായകൻ ബാബർ അസമിന്റെ പേരിലാണ്.
Also Read: ഹോം ഗ്രൗണ്ടിൽ തിളങ്ങാനാവാതെ സഞ്ജു; 6 പന്തിൽ 6 റൺസെടുത്ത് പുറത്ത്
അതിനോടൊപ്പം ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന ബാറ്ററായും സൂര്യകുമാർ മാറി. വെറും 1822 പന്തുകളിൽ നേട്ടം കൈവരിച്ച സൂര്യകുമാർ പഴങ്കഥയാക്കിയത് 1947 പന്തുകളിൽ 3000 റൺസ് നേടി യുഎഇയുടെ മുഹമ്മദ് വസീം കൈവശംവെച്ചിരുന്ന റെക്കോർഡാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

