ഗുസ്സ ചോഡ്ദോ ഭായ്! വൈറലായി സൂര്യകുമാർ യാദവിന്റെ സോഷ്യൽമീഡിയ പോസ്റ്റ്

Suryakumar Yadav

ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കൊളംബോയിൽ നടന്ന മത്സരത്തിൽ ഇന്ത്യ 61 റണ്‍സ് വ്യത്യാസത്തിൽ വിജയിച്ച് സൂപ്പർ ഏറ്റ്‌സ് ഘട്ടത്തിൽ പ്രവേശിച്ചു. എന്നാൽ ചില നാടകീയ രംഗങ്ങൾക്കും മത്സരം വേദിയായി.പാക്കിസ്ഥാന്‍ ഇന്നിംഗ്സ് അവസാനിച്ചതിനെ തുടർന്നു ഹർദിക് പാണ്ട്യ കുൽദീപ് യാദവിനോട് ക്ഷോഭിക്കുന്നത് ക്യാമറകൾ പകർത്തി. തുടർന്ന് നായകൻ സൂര്യകുമാറിന് ഹസ്തദാനം ചെയുമ്പോൾ പോലും കുൽദീപ് അസ്വസ്ഥനായി തുടർന്നു.

സംഭവം ആരാധകർക്കിടയിൽ പല ചോദ്യങ്ങളും സൃഷ്ടിക്കുന്നതിനിടയിലാണ് സൂര്യകുമാർ യാദവ് സോഷ്യൽ മീഡിയയിൽ “ഗുസ്സ ചോഡ്ദോ ഭായ്” എന്ന ക്യാപ്ഷനോടെ കുല്‍ദീപുമായി ഒരു വീഡിയോ പങ്കുവെച്ചത്. നേരത്തെ നടന്ന ഹസ്തദാനത്തിന്റെ തനിപ്പകർപ്പായിരുന്ന വീഡിയോ ടീമിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ഏവർക്കും കാട്ടിക്കൊടുത്തു.

നേരത്തെ,  176 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 114 റൺസിലൊതുങ്ങി.34 പന്തുകളിൽ 44 റൺസെടുത്ത വിക്കറ്റ് കീപ്പർ ഉസ്മാൻ ഖാൻ ഒഴികെ ആർക്കും ഇന്ത്യൻ ബൗളർമാരെ പരീക്ഷിക്കാൻ കഴിഞ്ഞില്ല. ജയത്തോടെ ഇന്ത്യ സൂപ്പർ 8-ലേക്ക് യോഗ്യത നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News