T20 World Cup 2026: പാകിസ്ഥാൻ പോരിന് മുമ്പ് ആരാധകർക്ക് അഭിഷേക് ശർമ്മയുടെ സന്ദേശം! താരം പറഞ്ഞത് എന്ത്?

abhishek sharma record

പാകിസ്ഥാനെതിരായ നിർണായക ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ആരാധകർക്ക് പ്രത്യേക സന്ദേശവുമായി അഭിഷേക് ശർമ്മ . പാകിസ്ഥാനെ നേരിടാൻ ഇന്ത്യൻ ടീം ശ്രീലങ്കയിലേക്ക് പുറപ്പെടും മുൻപ് താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. “ഈ സമയത്ത് എനിക്ക് ലഭിച്ച പിന്തുണ അതിശയകരമാണ്. ഓരോരുത്തർക്കും ഹൃദയംഗമമായ നന്ദി,” എന്നാണ് അഭിഷേക് കുറിച്ചത്.

നേരത്തെ, വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇന്ത്യൻ ഓപ്പണർ നമീബിയയ്ക്കെതിരായ മത്സരത്തിൽ പങ്കെടുത്തിരുന്നില്ല. താരത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും ആദ്യ ഇലവനിൽ മലയാളി തരാം സഞ്ജു സാംസൺ ഇടം കണ്ടെത്തുകയായിരുന്നു. അമേരിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ഗോൾഡൻ ഡക്കായി പുറത്തായ അഭിഷേക് ആ മത്സരത്തിലും ഫീൽഡിംഗിനു ഇറങ്ങിയിരുന്നില്ല.

Also Read: T20 World Cup 2026: ഡൽഹിയിൽ റെക്കോർഡുകളുടെ പെരുമഴ! ലോകകപ്പിൽ ചരിത്രമെഴുതി ‘മെൻ ഇൻ ബ്ലൂ’

ഇതിനിടയിൽ പാകിസ്ഥാനെതിരെ അഭിഷേക് കളിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഡൽഹിയിലെ മത്സരത്തിന് ശേഷം ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി അഭീഷേക് പാകിസ്ഥാനെതിരായ മത്സരത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. പക്ഷെ നായകൻ സൂര്യകുമാർ യാദവ് പഞ്ചാബി താരത്തിന്റെ തിരിച്ചുവരവിനെ പറ്റി അനിശ്ചിതത്വം പ്രകടിപ്പിച്ചത് ആരാധകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News